By Fathima Saliha
ദി ഷിപ്പ് ഓഫ് ഹെവൻ അതിനെ അവസാനഘട്ട മിനുക്കു പണികൾക്ക് ശേഷം യാത്രക്കായി ഒരുങ്ങിയിരിക്കുകയാണ്.സ്വിർസ് നഗരം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ ആയിരുന്നു ബ്രണ്ണൻ കമ്പനിയുടെ
ദി ഷിപ്പ് ഓഫ് ഹെവൻ. സ്വിർസ്സിലെ ഗോളിവോ തുറമുഖത്ത് നിന്നും ഹടഅ ച്ചിലെ ലവയിലേക്കായിരുന്നു കപ്പലിന്റെ ആദ്യയാത്ര. ആദ്യ യാത്ര ആയതുകൊണ്ട് ദീർഘദൂരം ഉള്ളതുകൊണ്ടും ഡേവിഡ് ഫെൾഡർ എന്നാ പരിചയസമ്പന്നനായ കപ്പിത്താനെ തന്നെയാണ് കമ്പനി കപ്പലിനുമേൽ ചുമതലപ്പെടുത്തിയിരുന്നത് ബ്രണ്ണർ കമ്പനിയുടെ ഉടമകളിൽ ഒരാളായ ഗോഡ്വിൻ പ്രഭുവും അദ്ദേഹത്തിന്റെ മകൻ ജിം ഗോഡ്വിനുംഉണ്ടായിരുന്നു ആ യാത്രയിൽ. തന്നെപ്പോലെ തന്റെ മകനെയും നന്നെ ചെറുപ്പത്തിൽ തന്നെ വ്യാപാരം പരിചയപ്പെടുത്താനുള്ള പ്രഭുവിന്റെ ശ്രമമായിരുന്നു അവരുടെ ആ യാത്ര. എന്നാൽ ജിം ഒരു സഞ്ചാരപ്രിയനായിരുന്നു. അവൻ കേട്ടറിഞ്ഞ എല്ലാം കണ്ടറിയാൻ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അവൻ ആ യാത്രയ്ക്ക് വളരെയധികം തയ്യാറായിരുന്നു.
പല പല ലക്ഷ്യങ്ങളുള്ള നിരവധി യാത്രക്കാരുമായി 'ദി ഷിപ് ഓഫ് ഹെവൻ '-നും, പലതിനെയും കണ്ടെത്തി കാണാനുള്ള ആഗ്രഹവുമായി ജിമ്മും അവരുടെ ആദ്യ യാത്ര ആരംഭിച്ചു. അവനെ യാത്രകളോടുള്ള താല്പര്യം അവനെ വളരെ വേഗം ക്യാപ്റ്റൻ ഫെഡറുമായി സൗഹൃദത്തിലാക്കി. തന്റെ യാത്രകളെ പറ്റി പറയാൻ ഒരു ലോക സഞ്ചാരിയെക്കാൾ താല്പര്യമായിരുന്നു അദ്ദേഹത്തിനും. താൻ കണ്ടിട്ടുള്ള നാടുകളെ പറ്റിയും അവിടത്തെ വ്യത്യസ്തങ്ങളായ ആചാരങ്ങളെ പറ്റിയും ക്യാപ്റ്റൻ അവന് പറഞ്ഞു കൊടുത്തു. അങ്ങനെ വളരെ വേഗത്തിൽ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഒരു ദിവസം പതിവുപോലെ ജിമ്മും ക്യാപ്റ്റനും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. " ജിം ഹിയാന എന്ന ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അവൻ ഇല്ല എന്ന രീതിയിൽ തലയാട്ടി. ക്യാപ്റ്റൻ തുടർന്നു, ഒരിക്കൽ ഹാടിച്ചിലെ സാനിറ്റര്‍ എന്ന നഗരത്തിൽ പോവുകയുണ്ടായി അവിടെ വെച്ച് പരിചയപ്പെട്ട ഒരു വൃദ്ധനാണ് ശാപം കിട്ടി നശിച്ച ഹിയാന എന്ന ദ്വീപിനെ പറ്റി പറഞ്ഞത്. അതു വെറും കഥയാണോ അങ്ങനെയൊരു ദ്വീപു ണ്ടോ എന്നുപോലും അറിയില്ല. ശരിക്കും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സമാധാനപൂർണമായി മറഞ്ഞിരിക്കുന്ന കുറേ സ്ഥലങ്ങളുണ്ട് ജിം. കേട്ടെടുത്തോളം ഹിയാനയും അങ്ങനെ ഒരു ദ്വീപാണ്. അതു വളരെ മനോഹരമായ ഒരു ദ്വീപാണ്. ആ ദ്വീപിന്റെ പ്രധാന ഭംഗി അവരുടെ അതിസുന്ദരമായ രാജകുമാരിയായിരുന്നു. അവളുടെ പേര് ഡോഫർ, അല്ല.... അങ്ങനെയല്ല..... അവളുടെ പേര്..... ഓ... ഞാൻ അത് മറന്നല്ലോ... എന്തായിരുന്നത്...? ക്യാപ്റ്റൻ ആ പേര് കണ്ടെത്താൻ വിഷമിച്ചു. ജിം ചിരിച്ചുകൊണ്ട് കടലിലേക്ക് നോക്കി നിന്നു. പെട്ടെന്ന് കടലിലൂടെ എന്തോ ഒന്ന് ഒഴുകിവരുന്നതായി അവന്റെ ശ്രദ്ധയിൽപ്പെട്ടു ' കടലിലൂടെ എന്തെല്ലാം ഒഴുകി വരും... അവൻ പതിയെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ എത്രത്തോളം അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു അത്ര അധികം അത് അവനെ ആകർഷിച്ചു കൊണ്ടിരുന്നു. അതു കൂടുതൽ അടുത്തെത്തിയപ്പോൾ അവന് അത് ചെറിയ പ്രതിമയാണെന്ന് മനസ്സിലായി. "ജിം അവളുടെ പേര് സ്സെറാഫിസ എന്നായിരുന്നു!” ക്യാപ്റ്റൻ വിജയാഹ്ലാദത്തിൽ പറഞ്ഞു. " ക്യാപ്റ്റൻ എനിക്കത് എടുത്താൽ കൊള്ളാമെന്നുണ്ട് " അവൻ മറ്റൊന്നും ശ്രദ്ധിക്കാതെ കടലിലേക്ക് ചൂണ്ടി ധൃതിപ്പെട്ട് പറഞ്ഞു " ഓ... എന്താണത് ?. ചെറിയൊരു പ്രതിമ പോലുണ്ടല്ലേ..! അതെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് ജിം. " ക്യാപ്റ്റൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു, ' നമുക്കൊന്ന് ശ്രമിച്ചു നോക്കാം എനിക്കത് വിട്ടുകളയാൻ തോന്നുന്നില്ല '. അവൻ അതിനോടുള്ള താല്പര്യം അവന്റെ മുഖത്ത് ശക്തമായി തെളിഞ്ഞു നിന്നു. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ കൂടുതൽ സംസാരിക്കാതെ അകത്തേക്ക് പോയി ഉടൻതന്നെ കടലിൽ നിന്ന് വെള്ളം കോരാൻ ഉപയോഗിക്കുന്ന ഒരു പാത്രവുമായി വന്നു. അവർ അത് ഉപയോഗിച്ച് ആ പ്രതിമ എടുക്കാൻ ശ്രമിച്ചു കുറച്ചു നേരത്തെ ശ്രമത്തിൽ തന്നെ അവർക്ക് അത് എടുക്കാൻ സാധിച്ചു. ജിം അത് വളരെ സന്തോഷത്തോടെ കയ്യിൽ എടുത്തു. ' ഇതിന് തീരെ ഭാരമില്ല ക്യാപ്റ്റൻ, ഇത് വ്യത്യസ്തമായ ഒന്നായി എനിക്ക് തോന്നുന്നുണ്ട്. " ജിം അത് പറഞ്ഞുകൊണ്ട് പ്രതിമ ക്യാപ്റ്റന് നേരെ നീട്ടി. " ക്യാപ്റ്റൻ ഒരു നിമിഷം" കപ്പലിലെ ജോലിക്കാരിയും ക്യാപ്റ്റന്റെ സുഹൃത്തുമായിരുന്ന ലാരിയായിരുന്നു അത്. " ക്ഷമിക്കണം ജിം, നമുക്ക് പിന്നെ കാണാം; എന്നു പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ അവളുടെ അടുത്തേക്ക് നടന്നു. അവൻ ആ പ്രതിമ തിരിച്ചും മറിച്ചും നോക്കി. പെട്ടെന്ന് അതിന്റെ തല അവന്റെ കയ്യിൽ നിന്ന് അടർന്നുവീണു അവൻ നടുങ്ങിപ്പോയി, ജിം ധൃതിപ്പെട്ട് അത് കയ്യിലെടുത്തു. അപ്പോഴാണ് അവൻ അതിനകത്ത് ഒരു ചെമ്പ് ചുരുട്ട് കണ്ടത്. അവൻ ആ ചുരുട്ട അതിൽ നിന്ന് വലിച്ചെടുത്ത് നിവർത്തി നോക്കി. " തയ്യാറായി കൊള്ളുക! ഇത് കടുത്ത പരീക്ഷണമാണ്, ഞാൻ നിന്നെ സ്വാഗതം ചെയ്യുന്നു നിനക്ക് ശേഷം നിശ്ചയിക്കപ്പെട്ട എണ്ണത്തിൽ കൂടുതൽ ഇത് വായിക്കപ്പെട്ടാൽ അവരും അവർ നിൽക്കുന്ന സ്ഥലവും എല്ലാം നശിക്കപ്പെടാത്ത മൺ പ്രതിമകൾ ആകും ". അവൻ ഒരു ഞെട്ടലോടെ അത് താഴെയിട്ടു ഉടൻതന്നെ അവിടെ വലിയ ഒരു ഇടിമുഴക്കം ഉണ്ടായി. അവൻ ആകാശത്തേക്ക് നോക്കി ആകാശം കറുത്തിരുന്നു അവൻ ഓടാൻ ശ്രമിച്ചപ്പോഴേക്കും ഒരു കറുത്ത പുക അവനെ വന്നു മൂടി അവൻ അവിടെ നിന്നും അപ്രത്യക്ഷമായി.
കുറച്ചുനേരത്തിനു ശേഷം ഗോഡ്വിൻ പ്രഭു ജിമ്മിനെ അന്വേഷിച്ച് അവൻ നിന്നിരുന്ന സ്ഥലത്തേക്ക് വന്നു. അവിടെ പൊട്ടി വീണു കിടക്കുന്ന പ്രതിമ അദ്ദേഹം കയ്യിലെടുത്തു "മിസ്റ്റർ. ഗോഡ്വിൻ, ഓ.. ഈ പ്രതിമയ്ക്ക് എന്തുപറ്റി? ഇതെങ്ങനെ പൊട്ടിപ്പോയി ?. ജിം... അവൻ എവിടെ?". ക്യാപ്റ്റൻ പ്രഭുവിന്റെ അടുത്തേക്ക് ചെന്നു. "ക്ഷമിക്കണം ഞാനും അവനെ അന്വേഷിച്ചാണ് ഇങ്ങോട്ടേക്ക് വന്നത് ;അദ്ദേഹം പറഞ്ഞു. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന ക്യാപ്റ്റന് മനസ്സിലായി. പെട്ടെന്നാണ് അദ്ദേഹം ആ ചെമ്പ് കൊണ്ട് ശ്രദ്ധിച്ചത് എന്താണിത്?. ക്യാപ്റ്റൻ അത് നിവർത്തി വായിച്ചു. 'തയ്യാറായി കൊള്ളുക.' ഇത് കടുത്ത പരീക്ഷണമാണ് ഞാൻ നിന്നെ സ്വാഗതം ചെയ്യുന്നു നിനക്ക് ശേഷം നിശ്ചയിക്കപ്പെട്ട എണ്ണത്തിൽ കൂടുതൽ വായിക്കപ്പെട്ടാൽ അവരും അവർ നിൽക്കുന്ന സ്ഥലവും എല്ലാം നശിക്കപ്പെടാതെ മൺ പ്രതിമകൾ ആകും. ക്യാപ്റ്റൻ നെട്ടലോടെ പ്രഭുവിനെ നോക്കി. പിന്നെ അദ്ദേഹത്തിന് യാതൊരു ചലനവും ഉണ്ടായില്ല.
' ക്യാപ്റ്റൻ ഫെൽഡർ 'ഗോഡ്വിൻ പ്രഭു അദ്ദേഹത്തെ വിളിച്ചു. പക്ഷേ അദ്ദേഹത്തിന് യാതൊരു അനക്കവും ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അദ്ദേഹം വിഷമിച്ചു. പെട്ടെന്നാണ് ലാരി അവിടേക്ക് വന്നത്. "ക്യാപ്റ്റൻ..? എന്തുപറ്റി സാർ? അവൾ ഞെട്ടലോടെ നിൽക്കുന്ന പ്രഭുവിനോട് ചോദിച്ചു. "എനിക്കൊന്നും മനസ്സിലാവുന്നില്ല ഇത് വായിച്ചശേഷം ക്യാപ്റ്റൻ എന്തോ സംഭവിച്ചു അദ്ദേഹം പറഞ്ഞു. അവൾ ആ ചെമ്പ് തുണ്ട് ക്യാപ്റ്റന്റെ കയ്യിൽ നിന്ന് എടുത്തു. അവൾ അത് തുറന്നു വായിച്ചു. അവൾ ഞെട്ടിത്തരിച്ച പ്രഭുവിനെ നോക്കി ഉടൻതന്നെ അവരും അനങ്ങാൻ കഴിയാത്ത പ്രതിമകളായി മാറി.
ഇതേ സമയത്ത് മറ്റൊരിടത്ത്, ജിം അവൻ ബോധം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു. കുറച്ചുനേരത്തിനുശേഷം അവൻ പതിയെ കണ്ണ് തുറന്നു. ചുറ്റും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ മാത്രം വെളിച്ചവും കുറവായിരുന്നു. അവൻ ഞെട്ടലോടെ വേഗം ചാടി എഴുന്നേറ്റു. എന്താണ് തനിക്ക് സംഭവിച്ചത്....? ആ... പ്രതിമ... ഒന്നും മനസ്സിലാവാതെ അവൻ വിഷമിച്ചു. എങ്ങോട്ടെന്നറിയാതെ അവൻ തലങ്ങും വിലങ്ങും ഓടി. ചിലയിടങ്ങളിൽ മൃഗങ്ങളുടെ വലിയ ശബ്ദങ്ങൾ കേട്ടു പക്ഷേ ഒരു മൃഗത്തെയും അവൻ അവിടെ കാണാൻ സാധിച്ചില്ല അവന് താൻ ഒരു കൊടുംകാട്ടിൽ എത്തിപ്പെട്ടിരിക്കുകയാണ് എന്ന് മനസ്സിലായി.
കുറേയേറെ നടന്ന അവൻ ചതുരത്തിൽ മരങ്ങൾ ഇല്ലാത്ത വെളിച്ചമുള്ള ഒരു സ്ഥലത്ത് എത്തി. അവിടെ കെട്ടുകെട്ടായി കുറേ മുളകൾ അവൻ കണ്ടു ആരോ മുൻകൂട്ടി കരുതി വെച്ചിരിക്കുന്നത് പോലെ. അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു വെള്ളരിപ്രാവ് അവിടേക്ക് പറന്നുവന്നു. കുറച്ചുനിമിഷം അവിടെ ഒരു മരത്തിനു മുകളിൽ ഇരുന്ന ശേഷം ഒരു ചുരുട്ട് താഴെയിട്ട് പറന്നു പോയി. ജിം അത്ഭുതത്തോടെ അത് നോക്കി നിന്നു അവൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. പിന്നെ ആകാംക്ഷയോടെ ഭയത്തോടെയും തന്നെ ആ ചുരിട്ടെടുത്തു വായിച്ചു. ' ഇതുകൊണ്ട് നിനക്ക് വീട് നിർമിക്കാം' കുറച്ചുനാൾ കാത്തിരിക്കുക! അവനൊന്നും മനസ്സിലായില്ല.ജിം ദേഷ്യത്തോടെ അത് വലിച്ചെറിഞ്ഞു.
കീഴടക്കാൻ എന്നവണ്ണം തിരമാലകൾ മുന്നോട്ട് ആനടിച്ചു കൊണ്ടിരുന്നു പകലിനെ കവച്ചു വെച്ചുകൊണ്ട് ഇരുണ്ട രാത്രി കടന്നു വന്നിരുന്നു. മറ്റെവിടെയോ പെയ്യുന്ന മഴയെ കാണിച്ചുകൊണ്ട് ശക്തമായ ഇടിയും മിന്നലും വന്നുകൊണ്ടിരുന്നു. എല്ലാത്തിനെയും കണ്ടു തന്നെ കപ്പൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ക്യാപ്റ്റനെ അന്വേഷിച്ച് എത്തിയ ഒരു ജോലിക്കാരൻ കൂടെ ആ പ്രതിമയുടെ ചതിയിൽ പെട്ടുപോയി.
കുറച്ചു സമയത്തിനുശേഷം ഒരു വൃദ്ധ ദമ്പതികൾ, അവർ ക്യാപ്റ്റനും മറ്റും നിന്നിരുന്ന സ്ഥലത്തേക്ക് വന്നു.അവർ ആ പ്രതിമകൾ അത്ഭുതത്തോടെയും ഭയത്തോടെയും നോക്കി നിന്നു. ഇതിനുമുമ്പ് അങ്ങനെയൊന്ന് അവിടെ ഇല്ലായിരുന്നതിനാൽ തന്നെ അവിടെ ഉണ്ടായിരുന്ന ജോലിക്കാരനെ വിളിച്ച അന്വേഷിച്ചു. പിന്നെ ഒട്ടും വൈകിയില്ല അവരും ആ ചുരുട്ട് വായിച്ച് പ്രതിമകളായി മാറി. ഉടൻതന്നെ ആകാശത്തുനിന്ന് ഒരു ഭീമാകാരൻ മിന്നാൻ വലിയ ശബ്ദത്തോടെ കപ്പലിന്മേൽ പതിച്ചു, ആ പ്രതിമയുടെ അകത്തിരുന്ന് ചിരട്ട വീണ്ടും അതിനകത്തേക്ക് കടന്ന് അത് പഴയ നിലയിലായി. പിന്നെ അതിവേഗത്തിൽ തന്നെ കപ്പലും അതിലുണ്ടായിരുന്ന എല്ലാവരും പ്രതിമകളായി മാറി. ദിവസങ്ങളോളം കടലിൽ ഒഴുകി നടന്ന് ആ കപ്പൽ അവസാനം സിലക്കോ എന്ന തുറമുഖത്ത് എത്തിച്ചേർന്നു.
അങ്ങനെ നാളുകൾ കടന്നുപോയി ദി ഷിപ്പ് ഓഫ് ഹെവൻ എന്ന ആ കപ്പൽ ഒരു ചുരുളഴിയാത്ത രഹസ്യമായി നിന്നു. പലരും അതിനെ ശാപം കിട്ടിയ കപ്പൽ എന്ന് പറയാൻ തുടങ്ങി. ദി ഷിപ്പ് ഓഫ് ഹെവൻ എന്ന ആ കപ്പലിനെ പറ്റി പലരും പല കഥകളും പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഓരോ ദിവസവും ധാരാളം ആളുകൾ ആ കപ്പൽ കാണാൻ അവിടേക്ക് എത്തുമായിരുന്നു. അതുകൊണ്ടുതന്നെ ആ കപ്പൽ സിലാക്കോയിലെ അധികാരികൾ ഏറ്റെടുത്തു. അതിനെ അവർ ഒരു മ്യൂസിയം പോലെ സംരക്ഷിച്ചു. പക്ഷേ ഒരൊറ്റ സുരക്ഷാഭടന്മാർക്ക് പോലും രാത്രി അവിടെ നിൽക്കാൻ ധൈര്യമില്ലായിരുന്നു. അത്രയധികം ഉണ്ടായിരുന്നു ദി ഷിപ് ഓഫ് ഹെവനെ കുറിച്ചുള്ള കഥകൾ. മുഴുക്കുടിയനായ ക്രിസ് ഗ്രേടിന് മാത്രമേ അതിന് ധൈര്യമുണ്ടായിരുന്നുള്ളൂ. അയാൾക്ക് സ്വന്തം എന്ന് പറയാൻ ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹെല്ല ക്രിസ്ട്രീ എന്നായിരുന്നു അവളുടെ പേര്. അവളിൽ ആ കപ്പൽ കൂടുതൽ കൗതുകം ഉണ്ടാക്കി. അതിന് പിന്നിലെ രഹസ്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു അവൾ ക്രിസ് ഗ്രേഡിന് ആ ജോലിക്ക് സമ്മതിച്ചത്. എന്നാൽ ഒരിക്കൽപോലും അയാൾ അവളെ രാത്രിയിൽ അവിടേക്ക് വരാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവസാനം അവൾ അയാൾ കാണാതെ അവിടെ പ്രവേശിക്കാൻ തീരുമാനിച്ചു. ക്രിസ്ഗ്രെഡ് ഒരു മദ്യപാനി ആയിരുന്നതുകൊണ്ട് അവൾക്ക് അതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല . അവൾ പതിയെ കപ്പലിനുള്ളിലേക്ക് പ്രവേശിച്ചു. ധാരാളം മൺ പ്രതിമകൾ, അതിന് ഓരോന്നും പലകാര്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന നിലയിലായിരുന്നു. മുന്നോട്ടു നീങ്ങും തോറും അവളിൽ ചെറിയ ഭയം ഉണ്ടാകാൻ തുടങ്ങിയിരുന്നു. തിരികെ മടങ്ങാൻ കഴിയാത്ത വണ്ണം എന്തോ ഒന്ന് അവൾക്കായി അവിടെയുണ്ടെന്ന് അവൾക്ക് തോന്നി. ഹെല്ല അവൾ പോലും അറിയാതെ മുന്നോട്ടു നീങ്ങി. നടന്നുനടന്ന് അവൾ ക്യാപ്റ്റൻ ഫെൽഡറും മറ്റും നിൽക്കുന്ന പ്രതിമകളുടെ അടുത്തെത്തി. ഭയം അവളെ പതിയെ കീഴടക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് വലിയൊരു ഇടിമുഴക്കം ഉണ്ടായി, ഞെട്ടിത്തരിച്ചുകൊണ്ട് അവൾ അവിടെ ഉണ്ടായിരുന്ന വൃദ്ധന്റെ പ്രതിമയിൽ ചെന്നിടിച്ചു. ഉടൻതന്നെ അയാളുടെ കയ്യിലിരുന്ന ആ ചെറിയ പ്രതിമ നിലത്തേക്ക് വീണു. അവൾ വെപ്രാളപ്പെട്ടു കൊണ്ട് വേഗത്തിൽ പൊട്ടിക്കിടന്ന് ആ പ്രതിമ കൈയിലെടുത്തു. എല്ലാവരെയും പോലെ തന്നെ അവളും അപകടത്തിലേക്ക് നീങ്ങി. ആകാംക്ഷയോടെ അവൾ ആ ചുരട്ട് പ്രതിമയിൽ നിന്നെടുത് നിവർത്തി വായിച്ചു.' തയ്യാറായി കൊള്ളുക, ഇത് കടുത്ത പരീക്ഷണമാണ് ഞാൻ നിന്നെ സ്വാഗതം ചെയ്യുന്നു, നിനക്ക് ശേഷം നിശ്ചയിക്കപ്പെട്ട എണ്ണത്തിൽ കൂടുതൽ വായിക്കപ്പെട്ടാൽ അവരും അവർ നിൽക്കുന്ന സ്ഥലവുംഎല്ലാം നശിക്കപ്പെടാത്ത മൺ പ്രതിമകളാവും.
അവൾ ഞെട്ടലോടെ അത് താഴെയിട്ടു." ആരാണത്? എന്നെ ഉണർത്തിയത്. എന്റെ സ്വപ്നത്തെ തടസ്സപ്പെടുത്തിയത്...
വളരെ മനോഹരമായ ഒരു സ്വപ്നം....
ആരാണെന്നെ ഉണർത്തിയത്....?
മദ്യപിച്ച് ബോധമില്ലാതെ ക്രിസ് ഗ്രേഡ് അങ്ങോട്ടേക്ക് പാട്ട് പാടി വന്നു. അച്ഛാ... അവൾ ഉറക്കെ വിളിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും, പെട്ടെന്ന് ഒരു കറുത്ത പുക അവളെ വന്ന് മൂടി. അവളും ജിമ്മിനെ പോലെ ആ ഘോര വനത്തിലെത്തി.
എന്താണ് സംഭവിച്ചത് എന്ന് അറിയാതെ എന്ത് ചെയ്യണം എന്നറിയാതെ അവൾ കുറെ നേരം അങ്ങനെ തന്നെ നിന്നു, എങ്ങോട്ട് പോകണം എന്നറിയാതെ തടങ്ങും വിലങ്ങും അവൾ ആ കാട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. പിന്നെ എങ്ങോട്ടെ ന്നില്ലാതെ ആ വനത്തിലൂടെ അവൾ നടന്നു. കുറച്ച് അധികം നടന്നു അവൾ ജിം താമസിക്കുന്ന വീടിനു മുന്നിലെത്തി. ആ ഇരുണ്ട വനം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അവൾ പതിയെ വീടിനകത്തേക്ക് കയറി. ധാരാളം മുളകൾ ചേർതു ണ്ടാക്കിയ ഒരു മുറി മാത്രമായിരുന്നു അത്.' ഇത് ആരുടേതാണ്.... ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമോ?.. എന്തായാലും എനിക്ക് ഒന്നും നേരിടാൻ കഴിയില്ല.'അതും പറഞ്ഞുകൊണ്ട് അവൾ പതിയെ നിലത്തേക്ക് ഇരുന്നു. പെട്ടെന്നാണ് ജിം അങ്ങോട്ടേക്ക് കടന്നുവന്നത്. അവൾ വേഗം തന്നെ അവിടെ നിന്ന് എഴുന്നേറ്റു." ആരാണ് നിങ്ങൾ"? അവൾ ഉറക്കെ ചോദിച്ചു.ജിം അത്ഭുതത്തോടെ നോക്കി നിന്നു.
“ഇവിടെ ഞാനാണ് താമസിക്കുന്നത്. നീ ആരാണ്?” അവൻ ചോദിച്ചു. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഞാൻ.... അവൾ നടന്നതെല്ലാം അവനോട് വിവരിച്ചു.' നീയും ആ പ്രെതിമ കാരണമാണോ ഇവിടെ എത്തിയത്. ഞാനാണത് കടലിൽ നിന്നെടുത്തത്. ഞാൻ ആ സമയത്തെ വളരെയധികം ശപിക്കുന്നു. ഞാൻ കാരണമാണ് എല്ലാം സംഭവിച്ചത് ഞാൻ കാരണം എല്ലാവരും പ്രതിമകളായി ഇനിയും ഒരുപാട് പേർ അവൻ ദേഷ്യത്തോടെ കയ്യിലിരുന്ന പഴങ്ങൾ വലിച്ചെറിഞ്ഞു. പെട്ടെന്നാണ് ഒരു വെള്ളരിപ്രാവ് അങ്ങോട്ടേക്ക് പറന്നുവന്നത്. കുറച്ചുനേരം അവിടെ ഒരു മരത്തിലിരുന്ന ശേഷം ഒരു ചുരുട്ട് താഴെയിട്ടുപറന്നുപോയി. അവൾ അതിശയത്തോടെയും ഭയത്തോടെയും ജിമ്മിന്റ് മുഖത്തേക്ക് നോക്കി. അവനത് തുറന്നു വായിച്ചു. ഹെല്ല ക്രിസ്റ്റർ നിനക്ക് സ്വാഗതം എന്നായിരുന്നു അത്. അവനത് അവൾക്ക് നേരെ നീട്ടി. ആരാണിത്? അവൾ ചോദിച്ചു."അറിയില്ല.. ഞാനിവിടെ വന്നശേഷം നാലു പ്രാവശ്യം ഈ പ്രാവ് ഓരോ സന്ദേശവുമായി ഇവിടെ വന്നിരുന്നു. ഒരിക്കൽ ഞാൻ അതിന് പിറകെ ഓടി... ഈ കാട് തീർന്നാൽ ഒരു നഗരമാണ് ഒരു വലിയ നഗരം പക്ഷേ അവിടെയുള്ളതെല്ലാം പ്രതിമകളാണ് ഓടിപ്പോകുന്നത്തിനു ഇടയിൽ ആ ചുരുട്ട് ഞാൻ നോക്കിയിരുന്നില്ല അത് തുറന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി.' മടങ്ങൂ.. ഒലിവ് മരങ്ങൾ വഴികാട്ടും എന്നായിരുന്നു അത് ". അതെങ്ങനെ? അവൾ ചോദിച്ചു.' ഇതുവരെ ഒന്നും കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. അവൻ പറഞ്ഞു.' ഈ പ്രാവ് എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്തിയാൽ ചിലപ്പോൾ നമുക്ക് രക്ഷപ്പെടാൻ കഴിഞ്ഞേക്കാം '.ഹെല്ല പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ ഒരിടത്ത് ചെന്നിരുന്നു.
കുറേ ദിവസത്തിനു ശേഷം ആ പ്രാവ് വീണ്ടും അവിടേക്ക് വന്നു. പതിവുപോലെ ഒരു ചുരുട്ട് താഴെയിട്ടു. എന്നിട്ട് ഒരു മരത്തിന് മുകളിൽ ചെന്നിരുന്നു. ഹെല്ല വേഗം തന്നെ ആ ചുരുട്ട് തുറന്നു നോക്കി. പക്ഷേ അതിൽ ഒന്നും തന്നെ എഴുതിയിട്ടില്ലായിരുന്നു. അവരുടെ മുകളിലൂടെ വട്ടത്തിൽ ഒരു പ്രാവശ്യം പറന്നശേഷം ആ പ്രാവ് മുന്നോട്ടു നീ. "ജിം ഇത് സമയമായെന്ന് തോന്നുന്നു നമ്മൾ അതിനെ പിന്തുടരണം." ഹെല്ല വിളിച്ചു പറഞ്ഞുകൊണ്ട് അതിനു പുറകെ ഓടി.
"നിൽക്കു ഹെല്ല... അത് സാധിക്കില്ല..." അവൻ പിറകെ ഓടിക്കൊണ്ട് പറഞ്ഞു. പക്ഷേ അവൾ അതൊന്നും കേട്ടതേയി ല്ലായിരുന്നു. മരങ്ങൾക്കിടയിലൂടെ അവളാ പ്രാവിനെ പിന്നാലെ ഓടി. അവസാനം അവർ ആ വലിയ നഗരത്തിൽ എത്തിച്ചേർന്ന. കപ്പലിലെ പോലെ തന്നെ ഓരോ പ്രവർത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന നിലയിൽ പ്രതിമകളായ കുറേ മനുഷ്യർ. ഇതെങ്ങനെ.. ഇതുമാ ചെറിയ പ്രതിമകാരണം ആവുമോ.? അവൾ ജിമ്മിനോട് പറഞ്ഞു. അവർ വീണ്ടും മുന്നോട്ട് നടന്നു. കുറേ മുന്നോട്ടു നടന്നപ്പോൾ ആണ് കൊട്ടാരത്തിന്റെത് പോലുള്ള ഒരു വലിയ ഗോപുരം അവർ കണ്ടത് അത് കണ്ടതും ഹെല്ല മറ്റൊന്നും ചിന്തിക്കാതെ അതിനെ ലക്ഷ്യമാക്കി ഓടി. കുറെ ഓടി അവസാനം കൊട്ടാരത്തിനു മുൻപിൽ എത്തി. ജിം വിശ്വസിക്കാൻ കഴിയാതെ അങ്ങനെ നിന്നു. അവർ പതിയെ ആ തുറന്ന കവാടത്തിലൂടെ മുന്നോട്ടു നടന്നു." ഈ കൊട്ടാരത്തിൽ ആരും ഉണ്ടെന്നു തോന്നുന്നില്ല പക്ഷേ ഇവിടെ നിന്ന് നമുക്ക് എന്തെങ്കിലും ലഭിച്ചേക്കാം".. ഹെല്ല പറഞ്ഞു അവർ ആ കൊട്ടാരത്തിലെ വലിയ ഹാളിൽ പ്രവേശിച്ചു. അവിടെയും ആ നഗരത്തി ലേതു പോലെ കുറച്ചു പ്രതിമകൾ മാത്രം. അവിടെ കണ്ട വലിയ കോണിപ്പടികളിലൂടെ അവർ മുകളിലെ നിലയിലെത്തി. "ജിം ഇത് നോക്കൂ" ഹെല്ല ഒരു മുറിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവരെ കൊട്ടാരത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ മുറിയായിരുന്നു അത്. അതിനുള്ളിൽ വളരെ സുന്ദരിയായ ഒരു രാജകുമാരിയുടെ ചിത്രം ഉണ്ടായിരുന്നു. " ഇവർ എത്ര സുന്ദരിയാണ്. " ഹെല്ല ആ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവർ പതിയെ അവിടെ നിന്നിറങ്ങി മുന്നോട്ടേക്ക് നടന്നു. അവിടെയുള്ള മറ്റൊരു മുറിയിലേക്ക് കയറി. അതൊരു വിശാലമായ ഹാൾ ആയിരുന്നു അവിടെ ഒരു വലിയ കണ്ണാടി അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. ആ കണ്ണാടി വളരെ ഭംഗിയുള്ള വെളുത്ത തുണി കൊണ്ട് മൂടിയിരുന്നു. പെട്ടെന്ന്!"ജിം,ഹെല്ല... നിങ്ങൾക്ക് സ്വാഗതം ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. അവർ ഞെട്ടിത്തരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. ആ കണ്ണാടിയിൽ നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് അവർക്ക് മനസ്സിലായി. ജിം പതിയെ അത് മൂടിയിരുന്ന വെളുത്ത തുണി വലി ച്ചുമാറ്റി. പക്ഷേ അതിലൊന്നും കാണുന്നില്ല ആയിരുന്നു, അവരുടെ പ്രതിബിംബം പോലും. ഹെല്ല പതിയെ അതിന്റെ ചില്ലിൽ തൊട്ടുനോക്കി. ഉടൻതന്നെ അവളുടെ കൈ അതിനുള്ളിലേക്ക് കയറിപ്പോയി അവൾ പേടിയോടെ കൈവലി ച്ചു പിറകോട്ട് മാറി.' ആരാ ഇത്? ജിം ചോദിച്ചു
" ഞാനാരാണെന്ന് അറിയുന്നതിന് മുമ്പ് നിങ്ങൾ എന്നെ സഹായിക്കണം തീർച്ചയായും എന്നെ ഇവിടെ നിന്ന് മോചിപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടാനാകു. ഇനി നിങ്ങൾക്ക് മറ്റൊന്നും ചിന്തിക്കാൻ ഇല്ല. എത്ര ത്രയും വേഗം ഈ കണ്ണാടിയുടെ താക്കോൽ കണ്ടെത്തി കൊണ്ടുവരു". അതിൽ നിന്നും മറുപടി വന്നു. അവർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. നിങ്ങൾക്ക് എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല ഞങ്ങൾ ഇവിടെ എത്താൻ കാരണമായ പ്രതിമ? അവർക്ക് ഉത്തരം ലഭിക്കേണ്ടതായി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ അതിൽ നിന്നും മറ്റു മറുപടികൾ ഒന്നും വന്നില്ല.ഹെല്ല വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങിയതുംജിം അവളെ തടഞ്ഞു. " ഞങ്ങളത് എവിടെ നിന്ന് കണ്ടെത്തും. ഞങ്ങൾക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലല്ലോ ". അവൻ ചോദിച്ചു." ഈ കാട്ടിൽ ഭീകരവും മനോഹരവുമായ ഒരു മരമുണ്ട്. ആ മരത്തിന്റെ പൊത്തിനുള്ളിൽ ഇതിന്റെ താക്കോൽ സൂക്ഷിച്ചിട്ടുണ്ട് ". വളരെ വേഗം തന്നെ അതിൽ നിന്നും മറുപടി വന്നു. "എന്ത്, ഭീകരവും മനോഹരമായ മരമോ "? അങ്ങനെ ഒരു മരം ഇത്രയും വലിയ കാട്ടിൽ നിന്നും നമ്മൾ എങ്ങനെ കണ്ടെത്തും. എനിക്ക് ഇതൊന്നും മനസ്സിലാവുന്നില്ല." ഹെല്ല പറഞ്ഞു.
അവൾ പറഞ്ഞു തീർന്നതും ഉടൻതന്നെ ഒരു വെള്ളരിപ്രാവ് അവിടേക്ക് പറന്നു വന്നു. അത് ഹെല്ലയുടെ തോളിൽ വന്നിരുന്നു. എന്നിട്ടു മുന്നോട്ടു പറഞ്ഞു " വരൂ ഹെല്ല നമ്മൾ അതിനെ പിന്തുടരാനാണെന്ന് തോന്നുന്നു. "ജിം പറഞ്ഞു. അവർ അതിനു പിന്നാലെ നടന്നു കുറെ നടന്നതിനു ശേഷം അവർ കാടിന്റെ ഉള്ളിലെത്തി. കുറച്ചുകൂടി വേഗത്തിൽ മുന്നോട്ടു പറഞ്ഞശേഷം ആ പക്ഷി അവിടെ നിന്ന് പറന്നുപോയി." ആ മരം എവിടെ? അതെന്താണ് പറന്നുപോയത്? അവൾ ചോദിച്ചു.
"അറിയില്ല ഇനി നമ്മൾ കണ്ടെത്തണം എന്ന് തോന്നുന്നു വരും മുമ്പോട്ട് നോക്കാം " ജിം പറഞ്ഞു. അവർ കുറച്ചുകൂടി മുന്നോട്ടു നടന്നു ഒരു വലിയ പുഴയുടെഅടുത്തെത്തി." ദാ അതാണ് ആ മരം എന്ന് തോന്നുന്നു " ഹെല്ല പുഴയുടെ അക്കരെ നിൽക്കുന്ന മരത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അവരത് കണ്ട് പകച്ചുനിന്നു പോയി. അത് വളരെ വലിയൊരു മരമായിരുന്നു അതിന്റെ ശിഖരത്തെക്കാൾ വേരുകൾ പന്തലിച്ചു നിന്നു, ആ ജീവനുള്ള വേരുകളായിരുന്നു അതിനെഅത്രയും ഭീകരമാക്കിയത്. അതിനടുത്തു മറ്റൊരു മരം പോലും ഇല്ലായിരുന്നു അതിന്റെ വേരുകൾ വളരുംതോറും മുന്നിലുള്ള മരങ്ങൾ പിഴുതുകളയുമായിരുന്നു. ആ നദിയിൽ ഏഴു വൃത്താകൃതിയിലുള്ള പടികൾ ഉണ്ടായിരുന്നു. അതിലൂടെ വേണമായിരുന്നു അവർക്ക് അവിടെ എത്താൻ. എന്ത് ചെയ്യണമെന്ന് അറിയാതെ അവർ അങ്ങനെ നിന്നു. " നമുക്ക് മറ്റൊരു വഴിയില്ല, ഹെല്ലാ..നീ ഇവിടെ തന്നെ നിൽക്കൂ, ശരിക്കും ഞാനാണ് ഇതെല്ലാം നേരിടേണ്ടത്. ഞാൻ പൊയ്ക്കൊള്ളാം" ഭയന്നു നിൽക്കുന്ന ഹെല്ലയെ നോക്കിക്കൊണ്ട് ജിം പറഞ്ഞു . അവൻ വേഗം തന്നെ ആദ്യത്തെ രണ്ട് പടികൾ ചാടി പക്ഷേ രണ്ടാമത്തെ പടിയിൽ നിന്ന് അവനു മുന്നോട്ട് നീങ്ങാൻ കഴിഞ്ഞില്ല. ഹെല്ല ഇല്ലാതെ അവനു മുന്നോട്ടുപോകാൻ കഴിയില്ലന്ന് അവനു മനസ്സിലായി. അവൻ അവളെ തിരിഞ്ഞു നോക്കി. അവൾ വേഗം തന്നെ ആദ്യത്തെ പടിയിലേക്ക് കയറി. മുൻപു ഉണ്ടായിരുന്നതിനേക്കാൾ എന്തോ മാറ്റം ഉടൻ സംഭവിച്ചത് പോലെ അവർക്കനുഭവപ്പെട്ടു. ശരീരത്തിന് വളരെയധികം ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ഏതോ ഒരു ശക്തി അവരെ കീഴ്പ്പെടുത്തുന്നതായി അവർക്ക് തോന്നി . ഓരോ പടികൾ കടക്കുമ്പോഴും ക്ഷീണം കൂടി വന്നു. ജിമ്മിന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. അവൻ ചുറ്റും നോക്കി, പെട്ടെന്ന് വിശാലമായ ആ പുഴയിൽ നിന്നും വെളുത്ത പുക പതിയെ ഉയർന്നു വന്നു കൊണ്ടിരുന്നു! അകലെ നിന്ന് വലിയൊരു കപ്പൽ അവന്റെ നേരെ വരുന്നതായി അവൻ കണ്ടു. അതിന്റെ മുൻവശത്ത് നിന്ന് ഒരാൾ ജിം എന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. " അതെ.... അതെന്റെ പിതാവാണ്.. അച്ഛാ... " അവൻ അയാളുടെ നേരെ കൈനീട്ടി ഉറക്കെ വിളിച്ചു. അവന്റെ അരികിലേക്ക് ഒരു ചെറിയ വള്ളം ഒഴുകിവന്നു. അവൻ വേഗം തന്നെ അതിൽ കയറൻ തയ്യാറായി. പെട്ടെന്ന് ഒരുപാട് മൃതദേഹങ്ങൾ പുഴയുടെ അടിയിൽ നിന്ന് പൊങ്ങി വരാൻ തുടങ്ങി. ആ മൃതദേഹങ്ങൾക്കിടയിൽ അവൻ ക്യാപ്റ്റനെ കണ്ടു. ക്യാപ്റ്റൻ ഫെൽഡർ... അവൻ ഉറക്കെ വിളിച്ചു. ഉടൻ തന്നെ, ' ജിം....'അവന്റെ പിതാവ് അവനെ ഉറക്കെവിളിച്ചു. അദ്ദേഹം ആ നദിയിലേക്ക് വീഴുന്നത് അവൻ കണ്ടു. അവൻ വേഗം തന്നെ മുന്നിലുള്ള വള്ളത്തിലേക്ക് കയറാനായി മുന്നോടാഞ്ഞു. പെട്ടന്ന്..! ജിം... വേഗം മുന്നോട്ടു പോകൂ നീ എന്താണ് ഇങ്ങനെ നിൽക്കുന്നത്? ജിം ഞെട്ടിതരിച്ചു കൊണ്ട് തിരിഞ്ഞുനോക്കി.
ഹെല്ല...? അവൻ ചുറ്റും നോക്കി, എന്താണ് തനിക്ക് ഇപ്പോൾ സംഭവിച്ചത്. ഹെല്ല വിളിച്ചില്ലായിരുന്നെങ്കിൽ വലിയ അപകടം ആയേനെ.അവൻ പിന്നൊന്നും ചിന്തിക്കാൻ ധൈര്യപ്പെട്ടില്ല. വളരെ ബുദ്ധിമുട്ടി തന്നെ ബാക്കിയുള്ള പടികൾ കടന്നു. അങ്ങനെ അവർ ഏഴാമത്തെ പടിയിലെത്തി. ശരീരം വളരെയധികം തളർന്നിരുന്നു. കണ്ണുകൾ അടഞ്ഞ അടഞ്ഞു പോകുന്നു. അവൻ വളരെ ബുദ്ധിമുട്ടി കണ്ണുകൾ ശ്രമിച്ചു. ജിം... ഹെല്ല അവനെ വിളിച്ചു. അവൻ വേഗം തിരിഞ്ഞു നോക്കി. പക്ഷേ അവിടെ അവളില്ലായിരുന്നു. ഹെല്ല ഹെല്ല.. അവൻ പരിഭ്രാന്തിയുടെ ഉറക്കെ വിളിച്ചു. പുഴയുടെ ഒരു ഭാഗത്ത് രക്തം നിറഞ്ഞുനിൽക്കുന്നത് അവൻ കണ്ടു. " അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട് "."ഹെല്ല അവൻ വീണ്ടും വീണ്ടും ഉറക്കം വിളിച്ചു "അതോടെ അവൻ പൂർണമായും തളർന്നുപോയി.
കണ്ണുകൾ പോലും തുറക്കാൻ കഴിയുന്നില്ല" എങ്ങനെ ഞാനത് കണ്ടെത്തും എന്നെക്കൊണ്ട് അതെടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല പക്ഷേ എനിക്ക് ഇതില് നിന്ന് ഒഴിവാക്കാൻ കഴിയില്ല. അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. തന്നെ കൊണ്ടാവും വിധത്തിൽ അവൻ മുന്നോട്ടു നീങ്ങി. എന്ത് സംഭവിച്ചതാണെന്ന് അവന് മനസ്സിലായില്ല കണ്ണു തുറന്നപ്പോൾ അവൻ ആ മരത്തിന്റെ കുറച്ച് അടുത്തായി കിടക്കുകയായിരുന്നു.
അവൻ പതിയെ എഴുന്നേറ്റു. ജിം... അവൻ തിരിഞ്ഞു നോക്കി. അവനെപ്പോലെ തന്നെ അവിടെ തളർന്നു കിടക്കുകയായിരുന്നു ഹെല്ലയും. അവൻ വളരെയധികം സന്തോഷത്തോടെ വേഗം അവളുടെ അടുത്തേക്ക് ചെന്നു. " ഹെല്ല നിനക്ക് ഒന്നും സംഭവിച്ചിടില്ലല്ലെ? " 'ജിം, നീ എങ്ങനെ ആ നദിയിൽ നിന്ന് രക്ഷപ്പെട്ടു'. ഞാനോർത്തു നീ മരിച്ചെന്ന്. അവൾ ചോദിച്ചു.' എന്ത്, ഞാൻ നദിയിൽ വീണെന്നോ? ജിം അത്ഭുതത്തോടെ ചോദിച്ചു" ഇല്ല ഞാൻ വീണില്ലായിരുന്നു, നിനക്കത് തോന്നിയതാണ് " അവൻ അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റു.' 'വീണില്ലെന്നോ?' അവൾ ഒന്നും മനസ്സിലാക്കാതെ അവനെ നോക്കി നിന്നു. നീ നദിയിൽ വീണിരുന്നു ഞാൻ നിന്നെ ഒരുപാട് വിളിച്ചു " അവൾ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കുന്നില്ലയിരുന്നു ആ മരം കണ്ടു അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല. അവിടെയെത്തും മുമ്പ് വരെ കണ്ടിരുന്ന ഭീകര മരമല്ലായിരുന്നു അത്. " ഹെല്ല ഇതുതന്നെയാണ് നമ്മൾ നേരത്തെ കണ്ടത് ഈ മരം എത്ര മനോഹരമാണ്. ഇതുകൊണ്ടാവും ഇതിനെ അവർ ഭീകരവും മനോഹരമായ മരമെന്ന് പറഞ്ഞത്. അവൻ പറഞ്ഞു. " അതെ ജിം നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്തുന്നുണ്ട്. " അവൾ പറഞ്ഞു ജിം വേഗം തന്നെ താക്കോൽ എടുക്കുവാനായി മുന്നോട്ട് നീങ്ങി. അവൻ ആ മരത്തിന് അടുത്തേക്ക് ചെന്ന് ചെറിയ ഭയത്തോട് തന്നെ സാവധാനത്തിൽ അതിന്റെ പൊത്തിനുള്ളിലേക്ക് കയ്യിട്ടു. പക്ഷേ അതിനുള്ളിൽ ഒന്നുമില്ലായിരുന്നു. അവൻ വിഷമത്തോടെ അവളെ നോക്കി . " ഇല്ല ഹെല്ല ഇതിനുള്ളിൽ ഒന്നുമില്ല " അവൻ അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെയും സങ്കടത്തോടെയും അതിനുള്ളിലേക്ക് വീണ്ടും കയ്യിട്ടു. ആ...!! ശക്തിയായി എന്തോ ഒന്ന് അവനെ ആഞ്ഞടിച്ചു. അവൻ തെറിച്ചു ഹെല്ലയുടെ അടുത്തേക്ക് ചെന്നു വീണു. അവൻ വേദന കൊണ്ട് പുളഞ്ഞു.അവൾ പതിയെ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു.
" എന്താണ് ജിം ഇത്"? എന്താണിങ്ങനെ? അവൾ വിഷമത്തോടെ പറഞ്ഞു. "നമ്മൾ ചെയ്തതിൽ എന്തോ തെറ്റുള്ളത് പോലെ തോന്നുന്നു.അല്ലെങ്കിൽ പിന്നെ എന്താണ് സംഭവിച്ചിരിക്കുക" അവൻ പറഞ്ഞു.' ജിം ഞാൻ പോയി നോക്കിയാലോ?'.. അവൾ പതിയെ മുന്നോടി നടന്നു. അവൻ അവളെ തടഞ്ഞു.'ഇല്ല ഹെല്ല,നമുക്കൊരുമിച്ച് പോയി നോക്കാം. നീയില്ലാതെ ആ പുഴ കടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല, നീ വരുംവരെ ആ കൊട്ടാരവും എന്നിൽനിന്നു മറഞ്ഞിരുന്നു. എല്ലാം നമ്മൾ ഒരുമിച്ച് ചെയ്യണമായിരിക്കും" അവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നുകൊണ്ട് പറഞ്ഞു. അവർ ഒരുമിച്ച് ആ മരത്തിൽ തൊട്ടതും സാവധാനത്തിൽ അതിന്റെ പൊത്തിൽ നിന്നും വലിയ പ്രകാശം ഉയർന്നുവരാൻ തുടങ്ങി. അത് അവരുടെ കണ്ണിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു . അവർ വേഗം തന്നെ കൈകൾ കൊണ്ട് മുഖം മറച്ചു. പക്ഷേ അതിവേഗം തന്നെ ആ പ്രകാശം വാങ്ങി തുടങ്ങിയിരുന്നു പിന്നെ വൈകിയില്ല അവർ വേഗം തന്നെ ആ പൊത്തിനുള്ളിലേക്ക് കയ്യിട്ടു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ജിൻ സന്തോഷത്തോടെ ആ താക്കോൽ കയ്യിൽ എടുത്തു." നമ്മൾ വിജയിച്ചിരിക്കുന്നു ഹെല്ല" അവൻ ഉറക്കെ വിളിച്ചു പറഞ്ഞു "എന്ത്...?. മോചിത ആയോ?.. അല്ല മോചിതയാവാൻ പോകുന്നു... ആരൊക്കെയോ പിറുപിറുക്കുന്നു. അവർ ചുറ്റും നോക്കി ഇല്ല ആരുമില്ല.."വളരെ നന്ദിയുണ്ട് സുഹൃത്തേ...." ഒരു പരുക്കൻ സ്വരം അവർക്ക് വിശ്വസിക്കാനായില്ല അത് ആ മരത്തിൽ നിന്നായിരുന്നു.'എന്ത് സംസാരിക്കുന്ന മരുമോ?... ഹെല്ല ഞെട്ടലോടെ പിറകോട്ട് നീങ്ങി.ഹി.. ഹി.. വീണ്ടും പിറുപിറുക്കുന്ന ശബ്ദങ്ങൾ. അവർക്കത് വിശ്വസിക്കവുന്നതിനും അപ്പുറമായിരുന്നു ആ മരത്തിന്റെ ഇലകൾ പരസ്പരം സംസാരിക്കുന്നതായിരുന്നു അത്.' നിങ്ങൾ വളരെ വലിയൊരു കാര്യമാണ് ചെയ്യുന്നത്' ആ മരം സംസാരം തുടർന്നു. രാജകുമാരി മോചിത ആയാൽ മാത്രമേ ഈ ദ്വീപ് പഴയതുപോലെ സുന്ദരമാക്കാൻ കഴിയു. "രാജകുമാരിയോ...? ആ കണ്ണാടിക്കുള്ളിൽ നിന്ന് ഞങ്ങളോട് സംസാരിച്ചത്...? ജിം ചോദിച്ചു'. തീർച്ചയായും അത് സ്സറാഫിസ തന്നെയാണ്. അവൾ ആ മാന്ത്രിക കണ്ണാടിയിൽ സ്വയം ബന്ധിതയാണ്.' സ്വയം ബന്ധിതയോ? സ്സറാഫിസ ആ പേര് അത് ഞാൻ എവിടെയോ കേട്ടിട്ടുള്ളതായി തോന്നുന്നു.'സംശയത്തോട് പറഞ്ഞു. നിങ്ങൾക്ക് ഈ ദ്വീപിനെ പറ്റി ഒന്നും അറിയില്ലേ? ആ മരത്തിന്റെ ഒരു കുഞ്ഞു ശിഖരം അവരുടെ നേരെ വന്നു കൊണ്ട് ചോദിച്ചു.ഇ.. ഇല്ല ഞങ്ങൾക്ക് ഒന്നുമറിയില്ല. പക്ഷേ ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ഒരു പ്രതിമ കാരണമാണ് ഞങ്ങൾ ഇവിടെ എത്തിയത്. അവൻ പതിയെ പിറകോട്ട് മാറിക്കൊണ്ടു പറഞ്ഞു. ആ ഇലകൾ വീണ്ടും പിറുപിറുത്തുകൊണ്ട് വലിയ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.
" നിർത്തൂ " ആ മരം വലിയ ശബ്ദത്തിൽ പറഞ്ഞു. പെട്ടെന്ന് എല്ലാവരും നിശബ്ദരായി. തീർച്ചയായുംഹിയാനയുടെ കഥ ഇനി നിങ്ങൾ അറിയേണ്ടിയിരിക്കുന്നു.ഹിയാന അതിമനോഹരമായ ഒരു ദ്വീപായിരുന്നു. ഹി യാനയെ പോലെ മനോഹരമായ ഒരിടം നിങ്ങൾക്ക് ലോകത്ത് എവിടെയും കണ്ടെത്താൻ കഴിയില്ലായിരിക്കാം. കാരണം ഇതിന്റെ ഏറ്റവും വലിയ ഭംഗി ഞങ്ങളുടെ രാജകുമാരി സ്സറാഫിസ തന്നെയായിരുന്നു. പിറ് ക്ലിപ്സ്സിന് മുമ്പ് പുറമെ നിന്ന് ആരും തന്നെ ഇവിടേക്ക് വന്നിട്ടില്ലായിരുന്നു. ഈ ലോകത്ത് ഹിയാന സമാധാനത്തോടെ നിലനിന്നു.
ഈ ലോകത്തിന്റെ ഒരു ഭാഗം ഭംഗിയും സ്സറഫിസ യിൽ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പിറ്ക്ലിപ്സ് ഇവിടെ എത്തിയത്.
പിറ്ക്ലിപ്സ് നൈവോർ ദ്വീപിന്റെ രാജാവായ പിസാരോയുടെ പുത്രനായിരുന്നു. അവൻ ഒരു വിരൂപിയായിരുന്നു. അതുകൊണ്ടുതന്നെ അവൻ ഭംഗിയുള്ള എല്ലാത്തിനെയും വെറുത്തു. അവന്റെ സ്വഭാവം അവന്റെ രൂപത്തെക്കാൾ മോശമായിരുന്നു . അതിനാൽ തന്നെപിറ്ക്ലിപ്സിനെ എല്ലാവരും ഒറ്റപ്പെടുത്തി. ഇരുളിനെ നിയന്ത്രിച്ചിരുന്ന ഹിയാത്തിക് മോതിരം തട്ടിയെടുത്ത് കൊണ്ട് അവൻ ഇരുട്ടിന്റെ യജമാനനായി മാറി.
അതോടെ അവൻ ഭംഗിയുള്ളവയെ കണ്ടെത്തി നശിപ്പിക്കാൻ ആരംഭിച്ചു. ആദ്യം തന്നെ അവൻ നൈവോർ ദ്വീപിനെ നശിപ്പിച്ചു. പിന്നീട് സ്സറാഫിസയെ കുറിച്ച് അറിഞ്ഞു ഇവിടെ വന്നു. സ്സറാഫിസ അവനിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തന്നെ നിക്ഷിപ്തമായ ലോകത്തിന്റെ ഒരു ഭാഗം ഭംഗിയെ സംരക്ഷിക്കാനാണ് അവൾ സ്വയം ബന്ധിതയായത്. പക്ഷേ അത് വലിയ ചതിയിലൂടെ പിറ്ക്ലിപ്സ് നിർമ്മിച്ചതായിരുന്നു. സ്സറാഫിസ അവന്റെ തടവിലായി എന്ന് അവൻ കരുതിയിരുന്നു. പക്ഷേ അവൾ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് സ്വയം ബന്ധിത ആയി.
എന്നാൽ അവൾ ആഗ്രഹിച്ചവർ അല്ലാതെ മറ്റാരെങ്കിലും അതിൽ നിന്ന് അവളെ മോചിപ്പിച്ച അവൾ അവർക്ക് അടിമയാകും. എന്നാൽ അവൾ ഏൽപ്പിച്ചവർ തന്നെ അവളെ മോചിപ്പിച്ചാൽ അവൾ സ്വയം മോചിതയാവും പഴയതിനേക്കാൾ ഇരുട്ട് ശക്തിയുള്ളവളാകും. പിറ്ക്ലിപ്സ്സിൽ നിന്നും ഇത്രയും നാൾ ഒരു ഭീകര മരമായി ഞാൻ ഇതിനെ സംരക്ഷിച്ചു. ഇപ്പോൾ ഈ താക്കോൽ ഞാൻ നിങ്ങൾക്ക് നൽകി ഇനി ഈ ദൗത്യം നിർവഹിക്കേണ്ടവർ നിങ്ങളാണ്. വേഗം ഇത് അവൾക്ക് എത്തിക്കൂ സ്സറാഫിസ മോചിതയായാൽ മാത്രമേ ഇനി അവനെ നശിപ്പിക്കാൻ കഴിയൂ. ആ മരം പറഞ്ഞു നിർത്തി.
പക്ഷേ പെട്ടെന്ന്...! ചുറ്റും വലിയ ഇരുൾ പടർന്നു. ഒരു ഭീകര അന്തരീക്ഷം ഭീമാകാരനായ ഒരു വെളുത്ത പക്ഷി താഴേക്ക് പറന്നിറങ്ങി.ഹെല്ലയും ജിമ്മും വേഗം തന്നെ പിറകോട്ട് മാറി. അതിന്റെ മുകളിൽ നിന്ന് വിരൂപിയായ ഒരു മനുഷ്യൻ ഇറങ്ങി. ഇരുണ്ട നിറത്തിലെ നീളം കൂടിയ വസ്ത്രം ധരിച്ച ഒരു മനുഷ്യൻ. അയാളുടെ മുഖം രക്തത്തിന്റെ ഒരംശം പോലും തോന്നാത്ത വിധം വെളുത്തിരുന്നു. "പിറ്ക്ലിപ്സ് " ആ മരം ഉറക്കെ പറഞ്ഞു. പിറ്ക്ലിപ്സ് ചിരിച്ചുകൊണ്ട് ആ മരത്തിന് അടുത്തേക്ക് ചെന്നു.' ഓ പ്രിയപ്പെട്ട മരമേ.... നീ എന്നെ പ്രതീക്ഷിച്ചിരുന്നോ.. ഞാൻ സമയത്തിനായി കാത്തിരിക്കുകയായിരുന്നു.. എന്റെ ക്ഷമ നശിക്കും മുന്നേ നീ എനിക്കായി അത് നൽകി . അവൻ ആ മരത്തിന്റെ തടിയിൽ ചെറുതായി കൈയ്യമർത്തി.'ആഹ് ' അത് വേദന കൊണ്ട് അലറി. പിറ്ക്ലിപ്സ് പതിയെ ജിമ്മിന്റെയും ഹെല്ലയുടെയും അടുത്തേക്ക് നടന്നു. ഓ.. നിങ്ങൾ നിങ്ങളാണ് എന്നെ സഹായിച്ചത്. നിങ്ങളെനിക്ക് വളരെയധികം കഷ്ടപ്പെട്ടു. ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്. ആ താക്കോല്‍ ഇങ്ങു തരൂ.... നമുക്ക് സ്സറാഫിസയെ മോചിപ്പിക്കാം. അവൻ പരിഹാസപൂർവ്വം ചിരിച്ചുകൊണ്ട് അവരുടെ നേരെ കൈനീട്ടി. ജിം ആ താക്കോൽ മുറുക്കെ പിടിച്ചു.' ഇല്ല നിങ്ങൾക്കിത് ലഭിക്കില്ല.. വേഗം രക്ഷപെടൂ .. ആ മരം ഉറക്കെ വിളിച്ചുപറഞ്ഞു. അത് വേഗം തന്നെ പഴയ രീതിയിൽ ശക്തമായ വേരുകൾ ഉള്ള ഭീകര മരമായി മാറി . അതിന്റെ ശക്തിയേറിയ ഒരു വേര് പിറക്ലിപ്‌സിന്റെ കാലിൽ ആഞ്ഞുചുറ്റി. ജിമ്മും ഹെല്ലയുംപിന്നെ വൈകിയില്ല അവർ വേഗം തന്നെ കൊട്ടാരം ലക്ഷ്യമാക്കി ഓടി. ആ വേര് പിറ്ക്ലിപ്സിനെ നിലത്തേക്ക് ആഞ്ഞടിച്ചു, മറ്റൊരു വേര് അവന്റെ പക്ഷിയുടെ കാലിൽ ആഞ്ഞു ചുറ്റി കൊണ്ടിരുന്നു. പിറ്ക്ലിപ്സ് തന്റെ നേരെ വന്നിരുന്നു മറ്റൊരു വേരിനെ അവന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് തകർത്തെറിഞ്ഞു. അവൻ ചാടി എഴുന്നേറ്റു. അതിന്റെ ഇലകളും അതിനെക്കൊണ്ട് കഴിയും വിധത്തിൽ അവനെ ആക്രമിച്ചു കൊണ്ടേ ഇരുന്നു. പിറ്ക്ലിപ്സ് അവസാനം ആ മരത്തെയും പ്രതിമയാക്കി. ജിമ്മും ഹെല്മയും അവരെ കൊണ്ടാവും വിധത്തിൽ ഓടി. ഓടി.. ഓടി അവസാനം അവർക്കൊട്ടാരത്തിലെത്തി.' ഇല്ല ജിം അവൻ നമ്മുടെ പുറകെ ഇല്ല ' കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കും മുന്നേ തിരിഞ്ഞു നോക്കിക്കൊണ്ട് ഹെല്ല പറഞ്ഞു. അവർ കി തച്ചുകൊണ്ട് ആ കോണിപ്പടികൾ കയറി.' അത്രയും ശക്തനായ പിറ്ക്ലിപ്സിനെ തീർച്ചയായും ആ മരം കീഴ്പ്പെടുത്തില്ല.' ജിം ശബ്ദം താഴ്ത്തി പറഞ്ഞു. ഹെല്ല ഭയത്തോടെ അവനെ നോക്കി. ഭയത്തോടും സംശയത്തോടും തന്നെ മാന്ത്രിക കണ്ണാടി ഇരുന്ന വലിയ ഹാളിലേക്ക് അവർ പ്രവേശിച്ചു. അവർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.' സ്വാഗതം.. സ്വാഗതം ഹേ സമർധരായ വിഡ്ഢികളെ. നിങ്ങൾ വളരെ വേഗം തന്നെ എനിക്കായി വന്നു. പിറ് ക്ലിപ്സ് പരിഹാസപുർവം ചിരിച്ചുകൊണ്ട് അവരുടെ നേരെ ചെന്നു. അവന്റെ നീണ്ട വളഞ്ഞ നഖങ്ങൾ തറച്ചു കയറും വിധം അവൻ ജിമ്മിന്റെ മുഖത്ത് കയ്യമർത്തി അവനെ തന്നിലേക്ക് അടുപ്പിച്ചു.' നീയാണ് എന്നെ ഏറ്റവും സഹായിച്ചത് നിന്റെ ഭംഗി നിന്നെ എന്റെ ശത്രുവാക്കുന്നു പക്ഷേ നിന്നെ ഞാൻ ചെയ്യില്ല താക്കോൽ എനിക്ക് നൽകൂ.. അയാൾ കൂടുതൽ ശക്തിയിൽ അവന്റെ മുഖത്തഅമർത്തികൊണ്ട് പറഞ്ഞു.ജിം ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
ജിം പതിയെ അവന്റെ കയ്യിലിരുന്നാൽ താക്കോൽ ഹെല്ലയുടെ കൈയിലേക്ക് കൊടുത്തു. അവൾ പിറ്ക്ലിപ്സ് കാണാതെ അത് വാങ്ങി, കണ്ണാടിയുടെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും പിറ്ക്ലിപ്സ് വേഗം അവന്റെ കൈകൊണ്ട് അവളുടെ കഴുത്തിൽ ആഞ്ഞ അമർത്തി. ആ ഹാളിന് ചുറ്റും കറുത്ത ഇരുമ്പു വസ്ത്രധാരികളായ പിറ്ക്ലിപ്‌സിന്റെ പടയാളികൾ വളഞ്ഞു കൊണ്ടിരുന്നു. അവരുടെ മുഖം കാണാൻ കഴിയാത്ത വിധം മറച്ചിരുന്നു.
' നീ വലിയൊരു വിഡ്ഢിയാണ്'പിറ്ക്ലിപ്സ് ജിമ്മിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. ജിം പരിഹാസപൂർവ്വം ചിരിച്ചുകൊണ്ട് അവനെ നോക്കി. " ഹേ നശിച്ചവനെ.. നീ എന്താണ് ഉദ്ദേശിക്കുന്നത്. പിറ് ക്ലിപ്സ് കോപത്തോട് അലറി. അപ്പോഴാണ് ഹെല്ലഅത്കണ്ടത്. ആ വലിയ ഹാളിൽ ഉണ്ടായിരുന്ന അലങ്കാരവിളക്കിന് മുകളിൽ ഒരു വെള്ളരിപ്രാവ് ഇരിക്കുന്നു. അവൾ പതിയെ താക്കോൽ ഇരുന്ന് കൈകൾ മുകളിലേക്ക് ഉയർത്തി. ഉടൻ തന്നെ ആ പ്രാവ് വേഗത്തിൽ അവളുടെ നേരെ പറന്നു അവൾ വിജയാഹ്ലാദത്തിൽ പരിഹാസപൂർവം ചിരിച്ചുകൊണ്ടിരിന്നു പിറ്ക്ലിപ്സിനെ നോക്കി. അവൻ സംശയത്തോടെ വേഗം തിരിഞ്ഞു നോക്കി. പക്ഷേ ആ പ്രാവ് വളരെ വേഗത്തിൽ തന്നെ അവളിൽ നിന്ന് ആ താക്കോൽ എടുത്തിരുന്നു. ആ പ്രാവ് പിറ്ക്ലിപ്‌സിന് ചുറ്റും പിടി നൽകാതെ പറന്നുകൊണ്ടിരുന്നു. അവൻ ഒരു ഭ്രാന്തനെ പോലെ അതിനെ പിടിക്കാൻ ശ്രമിച്ചു. സമയം കളയാതെ വേഗം തന്നെ കണ്ണാടിയുടെ അടുത്തേക്ക് നടന്നു പെട്ടെന്ന് പടയാളികൾ അവന്റെ മുന്നിൽ വന്നു നിന്നു. ചെറിയ ഭയത്തോടെ തന്നെ ചിരിച്ചുകൊണ്ട് അവരെ നോക്കി അവൻ പിടികൊടുക്കാതെ വെട്ടിച്ചു മുന്നോട്ടു നീങ്ങി. ഹെല്ല അവളെ കൊണ്ട് അവും വിധത്തിൽജിമ്മി നെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജിം വളരെ കഷ്ടപ്പെട്ട് ആ കണ്ണാടിയുടെ അടുത്തെത്തി. ഉടൻതന്നെ ആ പ്രാവ് ആ മുറിയുടെ ഏറ്റവും ഉയരത്തിലൂടെജിമ്മിനടുത്തേക്ക് വേഗത്തിൽ പറന്നു. പെട്ടെന്ന് പിറ്ക്ലിപ്‌സിന്റെ പക്ഷി.. ആ പ്രാവിന്റെ അത്രയും വലിപ്പത്തിൽ തന്നെ അതിനെ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ആ പ്രാവ് അതിനെയും വെട്ടിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ജിമ്മിന്റെ കൈകളിലേക്ക് എത്തും വിധം താക്കോൽ താഴെയിട്ടു. പിറ്ക്ലിപ്സ് അവന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ജിമ്മിനെ പ്രതിമയാക്കാൻ ശ്രമിച്ചു. പക്ഷേ ആ മാതൃക താക്കോൽ അതിനു മുന്നേ അവന്റെ കൈകളിൽ എത്തിയിരുന്നു അതുകൊണ്ടുതന്നെ അവനൊന്നും സംഭവിച്ചില്ല. അവൻ ചിന്തിച്ചു നിൽക്കാതെ വേഗം തന്നെ ആ താക്കോൽ കണ്ണാടിയുടെ അറ്റത്തെ ചെറിയ ദ്വാരത്തിലേക്ക്ഇട്ടു തിരിച്ചു.
ഇല്ല.. പിറ്ക്ലിപ്സ് ദേഷ്യത്തോടെ അലറി. ഇല്ല ഇങ്ങനെ സംഭവിക്കില്ല ഇത് വെറുമൊരു ദു :സ്വപ്നം മാത്രമാണ്. ഹാ നീ എല്ലാം നശിപ്പിച്ചു. അവൻ ഉറക്കെ പറഞ്ഞുകൊണ്ട് ജിമ്മിന് നേരെ പാഞ്ഞു അടുത്തു. ജിമ്മിന്റെ കഴുത്തിൽ അമർത്തിക്കൊണ്ട് അവനെ ഉയർത്തി. അവൻ വേദന കൊണ്ട് പിടഞ്ഞു. എന്നെ തോൽപ്പിക്കാനാവില്ല. ഞാൻ ഇരുട്ടിന്റെ യജമാനനാണ്.
പിറ്ക്ലിപ്സ് ഉറക്കെ അലറി. പെട്ടെന്ന് കണ്ണാടിക്കുള്ളിൽ നിന്ന് ഒരു വലിയ പ്രകാശം പാഞ്ഞു വന്ന് പിറ്ക്ലിപ്സിനെ ഇടിച്ചുതെറിപ്പിച്ചു. അതിന്റെ ശക്തിയിൽ അവൻ ഹാളിന്റെ ഒരു മൂലയിലേക്ക് തെറിച്ചുവീണു. ആ കണ്ണാടിയിൽ വലിയ പ്രകാശം ഉയർന്നു കണ്ണാടി വലിയൊരു പൊട്ടിച്ചിതറി. അപ്രകാശം വാങ്ങിയപ്പോൾ അവർ കണ്ടു. സ്സറാഫിസ. അവളുടെ ഭംഗിയിൽ ആ മുറി മൊത്തം അലങ്കരിക്കപ്പെട്ടു. അവളുടെ മെടഞ്ഞിട്ട് നീളൻ മുടികൾ ആയിരുന്നു അവളെ എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത്. അവളുടെ അരികിൽ നീണ്ട ചിറകുകൾ ഉള്ള ഒരു കറുത്ത കുതിരയും ഉണ്ടായിരുന്നു. 'സ്സറാഫിസ ' ജിം സ്വയം പറഞ്ഞു. അവൾ നന്ദി പൂർവ്വം അവനെ നോക്കി പുഞ്ചിരിച്ചു. ആ പ്രാവ് അവളുടെ ചുറ്റും സന്തോഷത്തോടെ പറന്നു സ്സറാഫിസ അവളുടെ ചെറിയ മാതൃക വഴി അതിനു നേരെ നീട്ടിക്കൊണ്ട് വിരൽ ഞ്ഞൊടിച്ചതും ആ പ്രാവ് ഒരു സ്ത്രീയായി മാറി. ഓ ഹാല... പ്രിയപ്പെട്ട കൂട്ടുകാരി.. സ്സറാഫിസ അവളെ നോക്കി പതിയെ പറഞ്ഞു. ഹാല നന്ദിപൂർവ്വം പതിയെ അവളുടെ മുന്നിൽ തലകുനിച്ചു. ജിമ്മും ഹെല്ലയും അത്ഭുതത്തോടെ അത് നോക്കി നിന്നു. പെട്ടെന്ന് പ്ലിറ്ക്ലിപ്സ് ചാടി എഴുന്നേറ്റു.'സ്സറാഫിസ.. ഓ നീ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. പക്ഷേ അത് നിനക്ക് വലിയൊരു ശാപം തന്നെയാണ്. നിന്റെ മോചനം എനിക്ക് അവകാശപ്പെട്ടതായിരുന്നു ഞാൻ അതിനായി കാത്തിരുന്നു പക്ഷേ ഈ വിഡ്ഢികൾ.. ഓ അവർക്ക് തന്നെ അവർ നാശമുണ്ടാക്കി.' അവൻ ദേഷ്യം അടക്കിപ്പിടിച്ചു പറഞ്ഞു പിറ്ക്ലിപ്സ് നിന്നിൽ ഞാൻ ഒരു പരാജിതനെ കാണുന്നു. നിന്റെ കണ്ണുകളിലെ കണ്ണുകളിലെ കോപം നിന്റെ തോൽവിയെ വിളിച്ചുപറയുന്നു"സ്സറഫിസാ പരിഹാസപൂർവം പറഞ്ഞു " നീ നോക്കൂ സ്സറാഫിസാ ഈ ലോകത്തെ എത്രയോ ഭംഗിയുള്ള നഗരങ്ങൾ ഞാൻ നശിപ്പിച്ച. എത്രയോ മനുഷ്യരെ ചലിക്കാൻ കഴിയാത്ത പ്രതിമകളാക്കി. താമസിക്കാതെ തന്നെ ഈ ലോകം ഞാൻ എന്റെ അധീനതയിൽ ആക്കും. എന്നിട്ടും ഞാൻ പരാജിതനൊ? ഹ ഹ യജമാനനാണ്" അവൻ ഉറക്കെ പറഞ്ഞു " തീർച്ചയായും അതാണ് നിനക്ക് ഒട്ടും അർഹതപ്പെടാത്തത് ഹിയാത്തിക് ഇനിയും നിന്റെ കയ്യിൽ ഇരിക്കാൻ പാടില്ല .സ്സറാഫിസ ദേഷ്യത്തോടെ പറഞ്ഞു. ഹ.. ഹ.. ഹിയാത്തിക് മാത്രമല്ല, ഇനി എന്റെ കൈകളിലേക്ക് വരാൻ പോകുന്നത് ഇവിടെ നീ സംരക്ഷിച്ചു പോരുന്ന സൗന്ദര്യത്തിന്റെ വാളും കൂടിയാണ്. ഹ.. ഹ നിന്റെ മരണം എനിക്ക് അർഹതപ്പെട്ടതാണ്.
അതും പറഞ്ഞുകൊണ്ട് പിറ്ക്ലിപ്സ് അവന്റെ കൈകൾ അവളുടെ നേരെ നീട്ടി. പെട്ടെന്ന് ആ ഹാളിന് പല ഭാഗങ്ങളിൽ നിന്ന് ശക്തമായ വേരുകൾ പോലെ കറുത്ത പുക അവരുടെ നേരെ പാഞ്ഞടുത്തു. അവൾ വളരെ വേഗത്തിൽ അതിനെയെല്ലാം പൊട്ടിച്ചെറിഞ്ഞു. ഉടൻതന്നെ പിറ്ക്ലിപ്‌സിന്റെ ആത്മപ്രകാരം ഇരുട്ടിന്റെ പടയാളികൾ അവരെ ആക്രമിക്കാൻ മുന്നോട്ട് വന്നു.
പിറ്ക്ലിപ്സ് വളരെ വേഗത്തിൽ അവന്റെ പക്ഷിയുടെ മേൽ കയറി ആ ഹാളിന്റെ ജനലിലൂടെ വെളിയിലേക്ക് പറന്നു. സ്സെ റാഫിസ അവളുടെ മാതൃക പതിയെ ഞൊടിച്ചതും ജിമ്മിന്റെയും ഹെല്ലയുടെയും ഹാലയുടെയും കയ്യിൽ ആയുധങ്ങൾ വന്നു. സ്സെ റാഫിസ വളരെ വേഗത്തിൽ തന്നെ അവളുടെ കുതിരയുടെ മുകളിൽ കയറിപിറ്ക്ലിപ്‌സിന് പുറകെ പറന്നു. അവൾ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് വലിയൊരു പ്രകാശവലയം സൃഷ്ടിച്ചു. പിറ്ക്ലിപ്‌സിന് അത് കടന്ന് മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നു. അവൻ അതിൽ തട്ടിത്തെറിച്ചു, ആ പക്ഷിയുമായി താഴേക്ക് വീണു. ജിമ്മും ഹെല്ലയും ആ ആയുധങ്ങളുടെ മാതൃക ശക്തി കൊണ്ട് അവർ വലിയ യോദ്ധാക്കളെ പോലെ ആ പടയാളികളെ ആക്രമിച്ചു. അതുപോലെതന്നെ ആവശ്യാനുസരണം അവരുടെ കൈകളിലേക്ക് ആയുധങ്ങൾ വന്നുകൊണ്ടിരുന്നു. സ്സറാ ഫിസ്സ തന്റെ കുതിരയുമായി താഴെയിറങ്ങി. "പിറ്ക്ലിപ്സ്... നിന്റെ സമയം കഴിഞ്ഞു " അവൾ പിറ്ക്ലിപ്‌സിന്റെ അടുത്തേക്ക് നടന്നു . പിറ്ക്ലിപ്സ് വളരെ വേഗത്തിൽ സ്സറാഫിസ യുടെ നേരെ ശക്തിയേറിയ ഒരു കറുത്ത പ്രകാശത്തെ അയച്ചു. അത് അവളെ ഇടിച്ചുതെറിപ്പിച്ചു. അവൾ ഒരു മരത്തിന്റെ ചുവട്ടിലേക്ക് ചെന്ന് വീണു.
സ്സറാഫിസ.. നീ വീണ്ടും വീണ്ടും മറക്കുന്നു, ഞാൻ ഇരുട്ടിന്റെ യജമാനനാണ് അവൻ ഉറക്കെ അലറി കൊണ്ട് പറഞ്ഞു. അവൻ വേഗം തന്നെ ആ മരത്തെ ഒരു ഭീകര മരമാക്കി മാറ്റി. അത് അതിന്റെ ശക്തിയേറിയ വേരുകൾ കൊണ്ട് സ്സറാഫിസയെ ചുറ്റാൻ തുടങ്ങി. അവൾ അതിനെ പൊട്ടിച്ചെറിയാൻ ശ്രമിക്കുംതോറും അത് വളരെ ശക്തമായി അവളുടെ രണ്ട് കൈകളെയും ചുറ്റി. അവൾ തന്നെ കുതിരയെ നോക്കി അത് വേഗം തന്നെ കൊട്ടാരത്തിലേക്ക് പറന്നു. ഓ സ്സറാഫിസ നീ എനിക്കായാണ് മോചിതയായത്.
ഹ.. ഹ.. പിറ്ക്ലിപ്സ് അലറി. സ്റ്റഫിസയുടെ കുതിര ആ ഹാളിന്റെ ജനലിനു മുന്നിലൂടെ പറഞ്ഞു.' ജിം നീ വേഗം പോകൂ അതിനൊപ്പം പോകൂ. ഹാല ജിമ്മിനോട് ഉറക്കെ വിളിച്ചുപറഞ്ഞു. ജിം പടയാളികളെ നേരിട്ട് കൊണ്ട് തന്നെ വേഗം ആ കുതിരയുടെ പുറത്ത് കയറി. അത് വേഗം അവനുമായി സ്സറാഫിസ യുടെ അടുത്തേക്ക് പറന്നു. 'സ്സറാഫിസ.. നീയും നിന്റെ ദ്വീപും ഇല്ലാണ്ടാവാൻ പോകുന്നു . ആവാൻ നീ എനിക്ക് നൽകിയാൽ ചിലപ്പോൾ അത് സംഭവിക്കില്ലായിരിക്കും.. ഹ.. ഹ.. ആ വാൾ എവിടെയാണെന്ന് പറയൂ.. പിറ്ക്ലിപ്സ് പറഞ്ഞു.' ഞാനും നീയും ഈ ദ്വീപിനെ പറ്റി മാത്രമല്ല ചിന്തിക്കുന്നത്'സ്സറാഫിസ ഉറക്കെപറഞ്ഞു. അവൾ അവളെ കൊണ്ട് ആവുംവിധം വേരുകൾ പൊട്ടിച്ചെറിയാൻ ശ്രമിച്ചു. പെട്ടെന്ന്സ്സറാഫിസ യുടെ കുതിര അതിന്റെ സർവ്വശക്തിയും എടുത്ത് വേഗത്തിൽ ചിറകുകൾ കൊണ്ട്പിറ്ക്ലിപ്സിനെ ആഞ്ഞടിച്ചു.അ പ്രതീക്ഷിതമായ ആ അടിയിൽ പിറ്ക്ലിപ്സ് തെറിച്ചു വീണു. അവൻ വീണതും അവൾ വേഗത്തിൽ തന്നെ ആ വേരുകൾ പൊട്ടിച്ചെറിഞ്ഞു. പിറ്ക്ലിപ്സ് വളരെ വേഗത്തിൽ അവൻ ആ കുതിരയുടെ മേൽ ഒരു കറുത്ത പുക അയച്ചു. കുതിരയും ജിമ്മും വലിയ ശക്തിയിൽ ഒരു മരത്തിന്റെ ചുവട്ടിൽ ചെന്ന് വീണു.
'പിറ്ക്ലിപ്സ്... തീർച്ചയായും നീ ലോകത്തിനു നാശമാണ്. 'സ്സറാഫിസ ഉറക്കെ പറഞ്ഞു. അവൾ തന്റെ മെടഞ്ഞിട്ട് മുടിയിൽ നിന്നും നാളുകളായി സംരക്ഷിക്കപ്പെട്ടിരുന്ന ഹിയാനയുടെ വലിച്ചെടുത്തു. പെട്ടെന്ന് പിറ്ക്ലിപ്സിന്റെ പക്ഷേ അവളുടെ നേരെ പറന്നു വന്നു. അവൾ വാളുയർത്തി അതിനെ ആഞ്ഞു വെട്ടി. ഉ ആ പക്ഷി തിളങ്ങുന്ന മൺതരികളായി നിലത്ത് വീണു. പിറ്ക്ലിപ്സ് ഞെട്ടലോടെ അത് നോക്കി നിന്നു. ആ വാളിന്റെ പ്രകാശം അവിടെയെല്ലാം നിറഞ്ഞു നിന്നു.സ്സറാഫിസ..!!അവൻ ദേഷ്യത്തോടെ അലറി. അവൻ വളരെ ശക്തിയേറിയ കറുത്ത പ്രേകാശത്തെ അവളുടെനേരെ അയച്ചു.പക്ഷേ അവൾ അതിൽ നിന്ന് വളരെ സാഹസികമായി ഒഴിഞ്ഞുമാറി.'പിറ്ക്ലിപ്സ് '... ജിം അവനെ ഉറക്കെ വിളിച്ചു. ജിം തന്റെ കൈയിലെ ആയുധവുമായി അവനുനേരെ പാഞ്ഞു ചെന്നു.ഹേ. വിഡ്ഢി.. നീ ഇനിയും അവസാനിച്ചില്ലേ? പിറ്ക്ലിപ്സ് അവന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. പിറ്ക്ലിപ്സ് ആഞ്ഞടിക്കാൻ ശ്രമിച്ചതും അവൻ അതിൽ നിന്ന് ഒഴിഞ്ഞുമാറി,വളരെ വേഗത്തിൽ തന്റെ ആയുധം ഉപയോഗിച്ച് അവനെ കുത്തി. ആഹ്..!പിറ്ക്ലിപ്സ് കോപത്തോടെ അവന്റെ കഴുത്തിൽ ആഞ്ഞമർത്തി. ഹേ നശിച്ച വിഡ്ഢി നിനക്ക് എങ്ങനെഇതിനു ധൈര്യം വന്നു.. ഞാൻ ഇരുട്ടിന്റെ... ആഹ്.. അവന്റെ കൈ അറ്റു നിലത്ത് വീണു. സ്സറാഫിസ അവനു മരത്തൊന്നും ചിന്തിക്കാൻ സമയം നൽകാതെ അവന്റെ കൈ ആഞ്ഞുവെട്ടി. " നിന്റെ കോപം നിന്റെ കാഴ്ചയെ നഷ്ടപ്പെടുത്തി പിറ്ക്ലിപ്സ് " അവൾ ഉറക്കെ പറഞ്ഞു. അവന്റെ മുറിഞ്ഞുവീണ കൈ തിളങ്ങുന്ന മണൽത്തരികളായി മാറി. അവൾ അതിൽ നിന്ന് പതിയെ ഹിയതക് മോതിരം എടുത്തു. ഉടൻതന്നെയും ഹെല്ലയെയും ഹലായെയും ആക്രമിച്ചു കൊണ്ടിരുന്ന ഇരുട്ടിന്റെ പടയാളികൾ അപ്രത്യക്ഷമായി. അവിടെയെല്ലാം പ്രകമ്പനം കൊള്ളുംവിതം വലിയൊരു ഇടി നാദം ഉണ്ടായി. ആ ഭീകര വനം അതിന്റെ ഭംഗി തിരികെ കൊണ്ടുവന്നു. "ഇല്ല... ഇതിനേക്കാൾ ഞാൻ മരണത്തെ ആഗ്രഹിക്കുന്നു"പിറ്ക്ലിപ്സ് ഉറക്കെ അലറി.' തീർച്ചയായും ഞാൻ നിനക്ക് അതിനേക്കാൾ വലുത് നൽകാം 'സ്സറാഫിസ പരിഹാസപുർവം ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളുടെ കുതിര അവളുടെ അടുത്തേക്ക് വന്നു,അവൾ അതിനെ നന്ദിപൂർവ്വം തലോടി. അവർ ആ കുതിരയിൽ കേറി കൊട്ടാരത്തിലേക്ക് പറന്നു മുകളിൽ നിന്നും അവർ ഹിയാന അതിന്റെ ഭംഗി വീണ്ടെടുക്കുന്നത് കണ്ടു. പ്രതിമകൾ കൊണ്ട് നിറഞ്ഞ നഗരത്തിൽ ആളുകൾ ഓരോ പ്രവർത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. നിഷ്കളങ്കമായ ചിരികൊണ്ട് ലോകത്തിന് ഉന്മേഷം നൽകുന്ന കുട്ടികൾ, അവർ സന്തോഷത്തോടെ ഓടി നടക്കുന്നു. തടസ്സങ്ങൾ മറികടന്ന് കുത്തിയൊഴുകുന്ന ചെറിയ അരുവികൾ. പലനിറത്തിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞ ചെറിയ ചെറിയ കുന്നുകളും കൊണ്ടു ഹിയാന പഴയതിനേക്കാൾ സുന്ദരമായി.' തീർച്ചയായും ഇവിടം വളരെ മനോഹരമാണ്.' ജിം പറഞ്ഞു. ആ കുതിര വളരെ ആവേശത്തോടെ തന്നെ ചിലപ്പോൾ വീശി പറന്നു. അവരെ വരവേൽക്കാനെന്ന വണ്ണം പൂർവാധികം ഭംഗിയോടെ പ്രകാശത്തോടും കൊട്ടാരം തിളങ്ങി. അവർ കൊട്ടാരത്തിലേക്ക് ഇറങ്ങിയതും ഹെല്ല യും ഹാലയും അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. പെട്ടെന്ന് രണ്ട് പടയാളികൾ വന്ന് പിറ്ക്ലിപ്സിനെ പിടിച്ചുകൊണ്ടുപോയി. സ്സറാഫിസ പതിയെയും jimminteyum ഹെല്ലയുടെയും അടുത്തേക്ക് ചെന്നുഅടുത്തേക്ക് ചെന്നു.' നിങ്ങളോട് വളരെയധികം നന്ദിയുണ്ട്, ജിം സുന്ദരമായ അനുഭവങ്ങളിലൂടെ ഇനിയും നിനക്ക് നിന്റെ യാത്രകൾ തുടരാൻ കഴിയട്ടെ, ജിം ഹെല്ല... നിങ്ങൾ മടങ്ങാൻ ആഗ്രഹിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങൾ ഹിയാനയെ കുറിച്ച് അറിയും മുൻപേ എന്നെ സഹായിച്ചു. ജിം നിനക്ക് ഞാൻ വളരെ വിലപ്പെട്ട ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു. നിന്നിലെ സഞ്ചാരിക്കത് ഉപകാരപ്രദമാണ്. അതും പറഞ്ഞുകൊണ്ട് സ്സറാഫിസ അവന്റെ കൈകളിലേക്ക് ഒരു കടലാസ് നൽകി. അവൻ അത് തിരിച്ചും മറിച്ചും നോക്കി. അതിൽ ഒന്നും എഴുതിയിട്ടില്ലായിരുന്നു
' നിനക്ക് ആവശ്യമായ സ്ഥലങ്ങളിലേക്കുള്ള ദിശയും വഴിയും നിനക്കി ത് കാണിച്ചു തരും. നിനക്ക് ഇനിയും ഒരുപാട് കണ്ടെത്തേണ്ടതുണ്ട്.' രാജകുമാരി പറഞ്ഞു. അവൾ പതിയെ ഹെല്ല യുടെ അടുത്തേക്ക് ചെന്നു. 'ഉത്തരം കിട്ടേണ്ടതായ ഒരുപാട് ചോദ്യങ്ങളുണ്ട്, ഹിയാനയ്ക്ക് ഭാവിയെ കുറിച്ച് അറിയാം.' അവൾ പുഞ്ചിരിയോടെ പറഞ്ഞു. അവർക്ക് ഒരുപാട് സമ്മാനങ്ങൾ നൽകി സ്സറാഫിസ അവരെ യാത്രയാക്കി.
അങ്ങനെ ദി ഷിപ്പ് ഓഫ് ഹെവൻ, ഹാഡ് അച്ചിൽ എത്തിയിരിക്കുന്നു. ക്യാപ്റ്റൻ ഫെൽഡറിന് നന്ദി പറഞ്ഞു കൈവീശി കൊണ്ടു ജിമ്മും ഗോഡ്വിൻ പ്രേഭുവും മുന്നോട് നീങ്ങി. അവൻ സാവധാനം സ്സറാഫിസ നൽകിയ പേപ്പർ നിവർത്തി നോക്കി. അതിൽ പതിയെ ഒരു ഭൂപടം തെളിഞ്ഞു വന്നുകൊണ്ടിരുന്നു.ജിം ദി ഫൈൻഡർ എന്നവലിയൊരു സഞ്ചരിയുടെ സഹസിക ജീവിതം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു..
*******************************************************
By Fathima Saliha
Nice story
All the best Fathima ❣️
Nice presentation.
അടിപൊളി
AMAZING ❤️