By Resmi Radhakrishnan
സമ്മാനമായി ഞാൻ നൽകിയൊരാ
ചുവന്ന പുസ്തകത്തിൽ താളിൽ
അവളവസാനമായി കുറിച്ചതോ! –
“എനിക്ക് മരിക്കണമെന്നില്ല ,
ജീവിക്കണമെന്നും “
യാത്രചോദിച്ചുകൊണ്ടീ പടിയിറങ്ങിയൊരാ-
ച്ചെറുതുണി കഷണത്തിൽ
നീയന്ന് ജീവനൊടുക്കിയപ്പോൾ ,
എന്നിലലിഞ്ഞുചേർന്ന നിൻ
ഓർമ്മകൾ കൂടി
മായിച്ചു കളയാമായിരുന്നില്ലേ ...
നിനക്ക് ..?
നിന്റെ മരണം എത്ര തവണ
എന്നെ കൊലപ്പെടുത്തിയെന്നത്
നീ അറിയുന്നുവോ പ്രിയേ...!
By Resmi Radhakrishnan
🧡🥺
❤️
💗🥺
❤
Nice one✨✨✨