By Resmi Radhakrishnan
അംബര ചുംബികൾക്കിടയി-
ലൊന്നിലെ പത്താം നിലയിൽ
ധ്വാന്തം തൻ അടവിയിൽ
ശരശയ്യയിൽ ഏകയായ്
നിദ്ര തേടി അലയുന്ന കണ്ണുകൾ.
ഖേദത്താലൊരു ഖില-
മായി തീർന്നൊരെൻ മനം,
ചിന്തകൾ അതിരുകൾ താണ്ടി
അപ്പുറത്തേക്കൊഴുകി അകലുമ്പോൾ
നിദ്രാദേവി തൻ കടാക്ഷമേൽക്കാ-
തിന്നും നിസ്സഹായയായി
കണ്ണും നട്ടിരിക്കുന്നു ഞാനാ
മുകൾഭിത്തിയിൽ..,
എൻ ഭാവനയിൽ തീർത്ത
നക്ഷത്രക്കൂട്ടങ്ങളിൽ !
തരണി തൻ ഉദയത്തിലും
ജീവച്ഛവം കണക്കെ ഞാൻ
ഉണരാത്തൊരു നിദ്ര തേടി.
By Resmi Radhakrishnan
❤
👌
👌
Its good
🔥