By Maya Mohan
ഇളവെയിൽ പുണരുന്ന നേരമാതൊടിയിലെ
വിടരുന്ന പൂവിതൾ നോക്കിനിൽക്കേ
അതിൽനിന്നുമുതിരുംസുഗന്ധമെന്നുള്ളിലെ
ഓർമ്മതൻ വാതിൽ തുറന്നുതന്നു
ഹിമബിന്ദുപുൽകുംമലരിൻ്റെകവിളുകൾ
അറിയാതെ നിറയും കുളിരുപോലെ
പൊന്നിളം കാറ്റു തഴുകുന്നനേരത്തു
പാതിമയങ്ങുന്നോരാമ്പൽ പോലെ
എന്നെമറന്നുഞാൻ നെഞ്ചിലേട്ടീടുന്നു
പോയൊരുകാലത്തിന് പൊന്നോർമ്മകൾ
ആടിയും പാടിയും ഒന്നിച്ചുചേർന്നുനാം
പൂങ്കനവാക്കിയ പൊന്നോണനാൾ.
A note-Onam!!
At the time when daylight hugging
Looking at the blooming blossoms at field
Inside the smell that came from it
It opened the door of my sweet memories
Like cheeks of snowdrops
Unknowingly filled with warmth
When the golden wind blows
Like half -drowsy waterlilly
Forgetting me, I feel my chest
Golden memories of a bygone era
By dancing and singing together
We made flowered Onamdays!!
By Maya Mohan
Comments