top of page

ഗ്രാമം - Gramam

By Maya Mohan


നിറമുള്ള നിനവിന്റെ നൗകയിലേറി ഞാൻ

മധുരബാല്യത്തിൽ ചെന്നെത്തവെ

നുകരാതെ പോയൊരു മധുതേടി അലയും

ശലഭംപോൽ മിടിക്കുന്നിതെൻ ഹൃദയവും


പിരിയാൻ കൊതിച്ചില്ല തെല്ലുമേ എൻ ഗ്രാമം  

എന്നുടെ ജീവിത പദയാത്രയിൽ

തിരികെ അണയാൻ കൊതിക്കുന്നു ഞാൻ വീണ്ടും

നിൻമാറിൻ ചൂടേറ്റുറങ്ങീടുവാൻ


പുലരുമ്പോൾ ഈണമായി മീട്ടുന്ന കിളികൾ തൻ

സങ്കീർത്തനങ്ങൾ കേട്ടുണരാൻ 

വിണ്ണിൻ പൊയ്ക തുളുമ്പിയൊരു നീർത്തുള്ളി

പൂവിൻ്റെ നെറുകിൽ തലോടിയപ്പോൾ


പൊന്നിൻ കിരണംപോൽജ്വലിച്ചീടും 

ആ തുള്ളി കണ്ടിതെൻ മനമാകെകുളിരു കോർന്നൂ

അരികിലായി അടരുവാൻ തുനിയുന്ന പൂവിതൾ

മഴയുടെ കാതിൽ മന്ത്രിച്ചുപോൽ


പിടയുമെൻ പ്രാണന് ഊർജ്ജമേകാൻ 

ഇന്നിതാ പ്രിയസഖി അരികിലെത്തീ

എന്തേ ഈ വഴിയെ വന്നതേയില്ല നീ-

യെന്നിലെ സ്ഫുരണം കാത്തീടുവാൻ....


                      Gramam 

I got into your colorful boat

When I got to my sweet childhood

A honey-seeking wave that has not been sipped

My heart beats like a butterfly


From my village I did not long to part  

On my journey of life

I want to return back again

To Get your hearts warmth and sleep


Loving to wake up by listening 

To birds melody at dawn 

When it started drizzling ,the raindrops

It stroked the forehead of the flower


When I came to see Golden ray like drop 

My heart filled with warmth

A petal that dares to fall apart

When the rain whispers in the ear


If you catch it, the soul will be energized 

Beloved friend came next to her

Why didn't you come this way-

To wait for the spark in you...


By Maya Mohan


0 views0 comments

Recent Posts

See All

Visitor

Not A War

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page