By Resmi Radhakrishnan
ഇതിവളുടെ കഥ-
നാൽപ്പത്തിനാലാം ദിവസം തൻ,
നരകയാതനക്കന്ത്യം കുറിച്ചൊരു
പെൺപിറന്നവളുടെ കഥ-
യൊരു കവിതയായി ഞാനിവിടെ കുറിക്കട്ടെ.
അടാച്ചിയിലായി ജനിച്ചൊരു നല്ലാൾ,
കൗമാരച്ചൂടിൽ നിന്ന-വൾക്ക് –
വന്നൊരു പ്രണയാഭ്യർത്ഥന നിരസിച്ചതിനോ ...
സ്നേഹംകൊണ്ടു വന്നവൻ കൊടുത്ത പ്രതികരണം !
പിടിച്ചു കെട്ടിയിട്ടിട്ടാ വലിയൊരു വീട്ടിൻ -
കൂട്ടിലായി കിടന്നാവതിലുമധികം,
വേദനതിന്നിട്ടാ ചെകുത്താന്മാർക്കൊ-
രാനന്തമായിതീർന്ന പെൺകിടാവ് !
മുടിയിഴകൾ പിഴുതെറിഞ്ഞിട്ടും,
മുലഞെട്ടുകൾ പിരിച്ചുകളഞ്ഞിട്ടും,
നൂറാളുകൾ ദിവസംപ്രതി
ദേഹാസകലം മേഞ്ഞു നടന്നിട്ടും,
ദാഹമകറ്റാൻ
കുത്തി കീറലുകളിലൂടെ
താനൊഴിച്ച തൻ മൂത്രം കുടിച്ചും
അടി-ഇടി-തൊഴി-തുപ്പലുകളേറ്റുവാങ്ങി
ഒന്നല്ല രണ്ടല്ല മൂന്നാം തവണയും
ക്രൂരതയാം അഗ്നിയിൽ വെന്തുരുകി
ഒടുവിൽ -
ഉള്ളെല്ലാം പൊള്ളയായി
ദേഹി വിട്ടകന്നൊരു –
പാട്ടയ്ക്കുള്ളിൽ കോൺക്രീറ്റിനിടയിൽ
തൻ അന്ത്യശ്വാസം വലിച്ചവൾ .
മധുരപതിനേഴിൻ സന്തോഷത്തിനുപകരം
നാൽപത്തിനാലു രാവും പകലും
വേദനതിന്നവൾ പോരടിച്ചത്
പിച്ചിച്ചിന്താൻ കാത്തിരുന്ന
കഴുകൻ തൻ സമ്മാനമാം
മരണമെന്ന തോൽവിയാ!
മുഖാമുഖം കണ്ടിട്ടും,
യുദ്ധമുഖത്തെ പടയാളി കണക്കെ
ഒരടിയും പതറാതവൾ നിന്നതോ
തീയും പുകയും പുഴുവും നിറഞ്ഞൊരു
വെല്ലുവിളിയായെത്തിയ –
നരകത്തേയാണ് !
അന്നുമിന്നും ലോകം മുഴുവൻ
കണ്ണീരൊഴുക്കിയതിവൾക്ക് വേണ്ടി –
Junko Furuta –
പെൺപിന്നവളിവളൊരു യോദ്ധാവ് !
By Resmi Radhakrishnan
Comments