By Maya Mohan
പുലരുന്ന രാവതിൽ സൂര്യൻ്റെ ആർദ്രമാം
കിരണങ്ങൾ പതിയുന്ന പൂമൊട്ടു നീ
വിരിയാൻ കൊതിക്കും നിൻ പൊന്നിതൾ തഴുകുന്നു
തരളമായി മഞ്ഞിൻ മണിമുത്തുകൾ
സന്ധ്യക്ക് സിന്ദൂരം തൂകുമാ നേരത്തു
താരാട്ടിൻ ഈണം നീ ഓർത്തിരിക്കെ
വൃശ്ചികക്കാറ്റിൻ്റെ രാഗത്തിൽ മുങ്ങി നീ
പാടേണ്ടോരീണം മറന്നുപോയോ
സ്നേഹത്തിൻ മുള്ളുകൾ മൂടിനിൽക്കുമ്പോഴും
അറിയുന്നു നീ സ്നേഹവാത്സല്യവും
അരികിലായി അണയുന്ന മധുപവുമലിയുന്നു
നിന്നിൽ തുളുമ്പും മൗനത്തിലായി.
Translation
Rose Buds
The warmth of the sun in the dawning night
You are the flower bud on which the rays fall
I long to bloom and caress your golden skin
Fine snow beads
The crimson hung in the evening
While you remember the melody of lullaby
You drowned in the tune of the Scorpio wind
Did you forget how to sing?
Even when the thorns of love are covered
You are experiencing mothers love
The bee coming beside to you too
melts in your overflowing silent love.
By Maya Mohan
Commenti