By Naseeba
അവൻക്ക് ഭ്രാന്താണ് "
"അവൾക്ക് വട്ടാണ്"
"എന്ത്? ആ.... "
"കലാകാരനാണ് പോലും... "
അവനോ??
എന്നാലവനതൊരു ലഹരിയാണുപോലും
പ്രണയമാണ് പോലും
പെണ്ണിനുമാണിനും പരസ്പരം തോന്നുന്നതല്ലത്രെ പ്രണയം
വരയോടും എഴുത്തിനോടും എല്ലാം അവൻക്ക് പ്രണയമാണത്രെ, വട്ടനെന്നുള്ളൊരു വിളി ആ പ്രണയത്തിൻ തീവ്രത കൂട്ടുന്നുവത്രെ, നിങ്ങളിലെ ഭ്രാന്തിനെ കണ്ടെത്താതെ ആർക്കോ വേണ്ടി മുഖംമൂടിയണിഞ്ഞ് മുന്നോട്ടു പോവുന്ന നിങ്ങളോടാവൻക്ക്
പുച്ഛം മാത്രം,
തന്നിഷ്ടം മറന്ന് ആർക്കോ വേണ്ടി ജീവിക്കുന്നത് വെറും
അഭിനയം മാത്രമാണ് പോലും.
By Naseeba
Comentarios